Agape

Saturday, 11 June 2022

"ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹം എന്ന വാക്ക് കൊണ്ടു അർത്ഥമാക്കുന്നത് സാമ്പത്തിക നന്മയോ ആത്മീയ നന്മയോ?"

ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹം എന്ന വാക്ക് കൊണ്ടു അർത്ഥമാക്കുന്നത് സാമ്പത്തിക നന്മയോ ആത്മീയ നന്മയോ ബൈബിളിൽ ദൈവം അനുഗ്രഹിച്ച പലരെയും സമ്പന്നൻമാർ ആയി നമുക്ക് കാണാം. അബ്രഹാം, യാക്കോബ്, ഇയ്യോബ്, ദാവീദ്, ശലോമോൻ എന്നിങ്ങനെ അനവധി വ്യക്തി ജീവിതങ്ങളെ നമുക്ക് പഴയ നിയമത്തിൽ കാണാം. യഥാർത്ഥത്തിൽ ദൈവം അവരെ ആത്മീകം ആയും അനുഗ്രഹിച്ചിരുന്നു. പുതിയ നിയമം വരുമ്പോൾ ലോകത്തിന്റെ രക്ഷിതാവ് ദരിദ്രനായിട്ടാണ് ജന്മം കൊണ്ടത്. അനുഗ്രഹം സമ്പത്തായിരുന്നെങ്കിൽ യേശുക്രിസ്തുവിനു ഉന്നത കുടുംബത്തിൽ ജാതനാകാമായിരുന്നു. യേശുക്രിസ്തു തന്റെ ജീവിതത്തിൽ കൂടി അനുഗ്രഹം എന്താണ് എന്നു പഠിപ്പിക്കുവായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ ആരും തന്നെ സമ്പന്നരല്ല. പക്ഷേ അവർ അനുഗ്രഹിക്കപ്പെട്ടവർ ആയിരുന്നു. പ്രിയ ദൈവപൈതലേ യേശുക്രിസ്തു എന്നെയും നിന്നെയും അനുഗ്രഹിച്ചത് ആത്മീകം ആയിട്ടാണ്. സമ്പത്തു ദൈവം തരും. നിനക്കും എനിക്കും ജീവിക്കാൻ ഉള്ള സമ്പത്തു ദൈവം തരും. സാമ്പത്തികമായി നീ അൽപ്പം പിന്നോട്ടായി എന്നുവെച്ചു നീ അനുഗ്രഹിക്കപ്പെട്ട അവസ്ഥയ്ക്ക് വെളിയിൽ ആണെന്ന് കരുതരുതേ. ദൈവം അനുഗ്രഹിക്കുക എന്നു പറയുമ്പോൾ ആത്മീകം ആയി അനുഗ്രഹിക്കുക എന്നാണ് പുതിയനിയമത്തിൽ കൂടി യേശുക്രിസ്തു പഠിപ്പിച്ചത്. സമ്പത്തു ആണ് അനുഗ്രഹം എങ്കിൽ ലോകം മുഴുവൻ ഉള്ള സമ്പന്നമാർ ആത്മീയ പശ്ചാത്തലത്തിൽ വരുന്നുണ്ടോ? ഇല്ല. ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് പ്രയാസം എന്നാണ് യേശുക്രിസ്തു പറഞ്ഞത്.ദൈവം നൽകുന്ന സമ്പത്ത് ഉണ്ട്. അത് ഒന്നാമത് ആത്മീകം ആയിരിക്കും. ബാക്കിയെല്ലാം ഇതിന്റെ ഘടകങ്ങൾ ആയിരിക്കും.പ്രിയ ദൈവപൈതലേ നീ ഭാരപ്പെടുന്നുണ്ടാവും എനിക്കു സമ്പത്തു ഒന്നും ഇല്ലെല്ലോ, ദൈവം എന്നെ സ്നേഹികുന്നില്ലേ എന്നൊക്കെ. യേശുക്രിസ്തുവിനെ അറിയാൻ കഴിഞ്ഞതിൽ പരം സമ്പത്തു ഈ ലോകത്തു ഇല്ല.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...