Agape

Saturday 11 June 2022

"കുഞ്ഞുങ്ങളെ എങ്ങനെ നന്നായി ക്രിസ്തീയ മാർഗത്തിൽ വളർത്താം"

കുഞ്ഞുങ്ങളെ എങ്ങനെ നന്നായി ക്രിസ്തീയ മാർഗത്തിൽ വളർത്താം കുഞ്ഞുങ്ങളെ ക്രിസ്തീയ മാർഗത്തിൽ വളർത്തുന്നതിൽ മാതാപിതാക്കൾക് തുല്യ പ്രാധാന്യം ആണ് ഉള്ളത്. കുഞ്ഞുങ്ങളെ ബാല്യ പ്രായത്തിൽ ക്രിസ്തീയ ഗാനങ്ങൾ കേൾപ്പിക്കുന്നതും, ബൈബിളിലെ വാക്യങ്ങൾ കുഞ്ഞുങ്ങളെ വായിച്ചു കേൾപ്പിക്കുന്നതും,ബൈബിളിലെ ചെറുകഥകൾ കുഞ്ഞുങ്ങളെ വായിച്ചു കേൾപ്പിക്കുന്നതും, ക്രിസ്തീയ ആക്ഷൻ സോങ്ങുകൾ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതും,ബൈബിൾ ചിത്രങ്ങൾ നിറം കൊടുക്കാൻ നൽകുന്നതും,ബൈബിൾ കാർട്ടൂണുകൾ കാണുവാൻ അവസരം നൽകന്നതും,സൺ‌ഡേ സ്കൂളിന് പോകുവാൻ അവസരം നൽകുന്നതുമായ ശീലങ്ങൾ ചെറുപ്രായം മുതൽ കുഞ്ഞുങ്ങളെ ദൈവത്തോട് അടുപ്പിക്കും. മാതാപിതാക്കൾ കുഞ്ഞുങ്ങളെ അമിതമായി ശകാരിക്കുന്നതും,കുഞ്ഞുങ്ങൾ കേൾക്കേ മറ്റുള്ളവരുടെ കുറ്റം പറയുന്നതും, കുഞ്ഞുങ്ങളെ ചീത്തപേര് വിളിക്കുന്നതും,കുഞ്ഞുങ്ങളോട് കള്ളം പറയുന്നതും, കുഞ്ഞുങ്ങളെ കോപിച്ചു ഉപദ്രവിക്കുന്നതും,തുടങ്ങിയുള്ള കാര്യങ്ങൾ കുഞ്ഞുങ്ങളെ മാനസികമായി സമ്മർദ്ധത്തിൽ ആക്കും.കുഞ്ഞുങ്ങൾ തെറ്റ് ചെയ്താൽ പറഞ്ഞു മനസിലാക്കി ആവശ്യമെങ്കിൽ മുട്ടിനു താഴെ ചെറിയ വടി കൊണ്ട് അടിക്കാം.അത് അവരെ വീണ്ടും ആ തെറ്റ് ചെയ്യാതിരിപ്പാൻ സഹായിക്കും. പ്രാഥമികകൃത്യങ്ങൾ സ്വയം ചെയ്യാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുവാനും. ആഹാരം സ്വയമായി ഭക്ഷിക്കുവാൻ പഠിപ്പിക്കുന്നതും,മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നതും ആയ ഈ വക കാര്യങ്ങൾ ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ സഹായിക്കും. മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ മുമ്പിൽ വച്ചു വഴക്ക് കൂടരുത്.അത് അവരിൽ ഭീതി ഉളവാക്കും. കുഞ്ഞുങ്ങളുടെ ചെറിയ ആവശ്യങ്ങൾ സാധിപ്പിച്ചു കൊടുക്കുക.അത് അവരുടെ സന്തോഷം വർധിപ്പിക്കും. കുഞ്ഞുങ്ങൾ സ്കൂളിൽ പോയി തുടങ്ങുമ്പോൾ മുതൽ നല്ല സുഹൃത്തകളെ തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുക. അധ്യാപകരെ ബഹുമാനിക്കുവാൻ പഠിപ്പിക്കുക.ഈ വക കാര്യങ്ങൾ പിന്തുടർന്നാൽ നല്ല ഒരു പൗരനെ വാർത്തെടുക്കാൻ സഹായിക്കും. സ്കൂളിൽ കൊണ്ടുപോകുന്ന ഭക്ഷണം പാഴാക്കാൻ അനുവദിക്കരുത്. ഭക്ഷണം കഴിക്കുമ്പോൾ ദൈവത്തിന് നന്ദി അർപ്പിക്കുവാൻ കൂടി പരിശീലിപ്പിക്കുക. ഭവനത്തിൽ നിന്ന് സ്കൂളിലേക്കും സ്കൂളിൽ നിന്ന് ഭവനത്തിൽ എത്തുമ്പോഴും ദൈവത്തിന് നന്ദി അർപ്പിക്കുവാൻ പരിശീലിപ്പിക്കുക.ഈ വക കാര്യങ്ങൾ കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചാൽ വേദപുസ്തകം ഇപ്രകാരം പറയുന്നു "ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല ". ക്രിസ്തീയ തലമുറയെ ചെറുപ്രായം മുതൽ ദൈവീക ശിക്ഷണത്തിൽ വളർത്തിയാൽ വൃദ്ധനായാൽ വരെ ആ ശീലങ്ങൾ വിട്ടുമാറുകയില്ല എന്നതാണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നതും നാം കണ്ടുവരുന്നതും.

No comments:

Post a Comment

"ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം."

ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം. ജീവിതത്തിൽ ഭാരങ്ങൾ, പ്രയാസങ്ങൾ വർധിക്കുമ്പോൾ ഒന്നോർക്കുക യേശുദേവന്റെ വാക്കുകൾ "അധ്വാനിക്കുന്നവരും ഭാരം ച...