Agape

Wednesday, 4 May 2022

"കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണ ആയിരിക്കുന്നു."

കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണ ആയിരിക്കുന്നു. സങ്കീർത്തനങ്ങൾ 46:1. പ്രിയ ദൈവപൈതലേ, നീ കഷ്ടങ്ങളാൽ വലയുക ആണോ? നിനക്ക് ആശ്രയിപ്പാൻ ആരുമില്ലെയോ? നിന്റെ കഷ്ടങ്ങളിൽ നിന്നോട് കൂടെ ഇരിക്കുന്ന ഒരു ദൈവം നിനക്കുണ്ട്. എത്ര വലിയ വിഷയങ്ങൾ ആയാലും എത്ര വലിയ കഷ്ടതകൾ ആയാലും ദൈവത്തിൽ നീ ആശ്രയിച്ചാൽ. നിന്റെ കഷ്ടതകളിൽ ഏറ്റവും അടുത്ത തുണയായി ദൈവം നിന്നോട് കൂടെ ഉണ്ട്. മനുഷ്യർക്ക് ചിലപ്പോൾ നിനക്ക് സാമ്പത്തിക സഹായം തന്നു സഹായിപ്പാൻ കഴിഞ്ഞേക്കും, ചിലപ്പോൾ ഇമ്പമേറിയ വാക്കുകളാൽ നിന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചേക്കാം. പക്ഷേ ദൈവം നിന്റെ കഷ്ടതകളിൽ ഏറ്റവും അടുത്ത തുണയായി നിന്നോട് കൂടെ കാണും. ആ നല്ല ദൈവത്തിൽ ആശ്രയം വയ്ച്ചാൽ നിന്റെ കഷ്ടതകൾ നിന്നെ തളർത്തുകയില്ല പകരം നിന്നെ ദൈവകരങ്ങളിൽ ദൈവം നിന്നെ സൂക്ഷിക്കും. ആ ദൈവം നിന്നെ ഉയിർത്തും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...