Agape

Tuesday, 3 May 2022

"നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി"

നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി. സങ്കീർത്തനങ്ങൾ 119:71. ചില കഷ്ടതയിൽ നാം ആകുമ്പോൾ നാം ചിന്തിക്കും എന്തുകൊണ്ടാണ് എന്റെ ജീവിതത്തിൽ ഈ കഷ്ടത വന്നത് എന്ന്. ചില കഷ്ടതകൾ ദൈവത്തോട് അടുപ്പിക്കാൻ ആണ്. നാം ദൈവത്തിൽ നിന്ന് അകന്നു കഴിയുമ്പോൾ ദൈവത്തോട് ചേർന്നു വസിപ്പാൻ ആണ് ദൈവം ചില കഷ്ടതകൾ തരുന്നത്. സങ്കീർത്തനക്കാരൻ പറയുന്നത് കഷ്ടതയിൽ ആയത് ദൈവത്തിന്റെ ചട്ടങ്ങൾ പഠിപ്പാൻ കാരണം ആയി എന്നതാണ്. നാം ചില കഷ്ടതയിൽ കൂടി കടന്നു പോകുന്നത് ദൈവവചനം വായിക്കുവാനും ധ്യാനിപ്പാനുംവേണ്ടിയാണ്. ദൈവത്തോട് പ്രാർത്ഥനയിൽ ബന്ധം പുലർത്തുന്നില്ല എങ്കിൽ ദൈവവുമായി പ്രാർത്ഥനയിൽ ബന്ധം പുലർത്തുവാനും കൂടി ആണ് ദൈവം ചില കഷ്ടതയിൽ കൂടി ദൈവം കൊണ്ടുപോകുന്നത്.ഭക്തന്മാർ എല്ലാം കഷ്ടതയിൽ കൂടി കടന്നുപോയിട്ടുണ്ട്. പ്രിയ ദൈവപൈതലേ നീ കഷ്ടതയിൽ ആണെങ്കിൽ ദൈവത്തോട് ചേർന്നു വസിപ്പാൻ വേണ്ടി ആണ് അല്ലാതെ നിന്റെ നാശത്തിനായിട്ടല്ല.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...