Agape

Monday, 28 February 2022

"ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും."

ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. മത്തായി 24:7. യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ കർത്താവിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നു പറഞ്ഞു തരേണം എന്ന് അപേക്ഷിച്ചു. അപ്പോൾ അതിനു യേശുക്രിസ്തു പറഞ്ഞ മറുപടിയിൽ അടയാളങ്ങളിൽ ഒന്നാണ് ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും എന്നുള്ളത്. ഈ വാക്യം കാലിക പ്രസക്തം ആണ്. രാജ്യം രാജ്യത്തോടു എതിർക്കുന്നു. ജാതി ജാതിയോടും എതിർക്കുന്നു. ഒരേ സംസ്കാരത്തിൽ പെട്ട രാജ്യങ്ങൾ തമ്മിൽ എതിർക്കുന്നതിനെയാണ് രാജ്യം രാജ്യത്തോട് എതിർക്കുന്നു എന്നു പറയുന്നത് കൊണ്ടു അർത്ഥമാക്കുന്നത്. ഒരേ കാഴ്ചപ്പാട് ഉള്ള ജാതികൾ പരസ്പരം എതിർക്കുന്നതിനെയാണ് ജാതി ജാതിയോട് എതിർക്കുന്നു എന്നു പറയുന്നത്. ഇത് കർത്താവിന്റെ വരവിനും ലോകാവസാനത്തിനും ഉള്ള ഒരു അടയാളം ആണ്. പ്രിയ ദൈവപൈതലേ എന്റെയും നിന്റെയും ചുറ്റുപാടും നടക്കുന്നത് ഇതൊക്കെയല്ലേ. നാം കർത്താവിന്റെ വരവിനായി ഒരുങ്ങീട്ടുണ്ടോ, ഒരുങ്ങിയിട്ടില്ലെങ്കിൽ ഇന്നു തന്നെ യേശുക്രിസ്തുവിന്റെ വരവിനായി ഒരുങ്ങാം.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...