Agape

Monday, 31 January 2022

നിന്റെ ആശ്രയം എവിടെ

നിന്റെ ആശ്രയം എവിടെ പ്രിയ ദൈവ പൈതലേ നിന്റെ ആശ്രയം എവിടെ?സമ്പത്തിൽ ആണോ? ദ്രവ്യാഗ്രഹി സ്വർഗ്ഗരാജ്യം അവകാശം ആകുകയില്ല എന്നു ദൈവം പറയുന്നു. മനുഷ്യരിൽ ആണോ നിന്റെ ആശ്രയം? ഇന്ന് കണ്ടു നാളെ വാടുന്ന മനുഷ്യന് എത്രത്തോളം നിന്നെ സഹായിക്കാൻ കഴിയും. ഒരു ഭക്തന്റെ ആശ്രയം ദൈവത്തിൽ ആണ്. അനുഗ്രഹത്തിന് വേണ്ടി അല്ല അവൻ ദൈവത്തെ ആശ്രയിക്കുന്നത് മറിച്ചു ദൈവം തന്റെ സൃഷ്ടാവാണ് അതുകൊണ്ട് ദൈവത്തിൽ ആശ്രയിക്കുന്നു.ദൈവം അവനെ അനുദിനം ഭൂമിയിൽ പോറ്റിപ്പുലർത്തുന്നു.അബ്രഹാം ദൈവത്തിൽ ആശ്രയിച്ചു ബഹുസമ്പന്നൻ ആയിരുന്നു എന്നിട്ടും താൻ ദൈവം എന്തു പറഞ്ഞാലും അതു പോലെ അനുസരിക്കുന്നവൻ ആയിരുന്നു. ദൈവത്തിൽ മാത്രം ആശ്രയിച്ച അബ്രഹാമിന്റെ സന്തതിയെ ദൈവം യാഗം ആകുവാൻ പറഞ്ഞപ്പോൾ,അതു അനുസരിച്ച അബ്രഹാം,അബ്രഹാമിന് വലുത് ദൈവം ആണെന്ന് ഒരിക്കൽ കൂടി ദൈവത്തിന്റെ പരിശോധനയിൽ തെളിയിച്ചു. പ്രിയ ദൈവപൈതലേ നിന്റെ ആശ്രയം എവിടെ, ദൈവത്തിലോ, സമ്പത്തിലോ അതോ മനുഷ്യനിലോ. ദൈവത്തിൽ ആശ്രയം വച്ചവർ കനാൻ നാട്ടിൽ പ്രവേശിക്കും. ദൈവത്തിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെ ആകുന്നു. നിന്റെ ആശ്രയം ദൈവത്തിലാണോ ഏതൊക്കെ പ്രതിക്കൂലങ്ങൾ വന്നോട്ടെ നീ ഉറച്ചു നില്കും. നീ ആശ്രയിക്കുന്നത് ദൈവത്തിൽ ആണ്. നിന്റെ ആശ്രയം എവിടെ പ്രിയ ദൈവ പൈതലേ നിന്റെ ആശ്രയം എവിടെ?സമ്പത്തിൽ ആണോ? ദ്രവ്യാഗ്രഹി സ്വർഗ്ഗരാജ്യം അവകാശം ആകുകയില്ല എന്നു ദൈവം പറയുന്നു. മനുഷ്യരിൽ ആണോ നിന്റെ ആശ്രയം? ഇന്ന് കണ്ടു നാളെ വാടുന്ന മനുഷ്യന് എത്രത്തോളം നിന്നെ സഹായിക്കാൻ കഴിയും. ഒരു ഭക്തന്റെ ആശ്രയം ദൈവത്തിൽ ആണ്. അനുഗ്രഹത്തിന് വേണ്ടി അല്ല അവൻ ദൈവത്തെ ആശ്രയിക്കുന്നത് മറിച്ചു ദൈവം തന്റെ സൃഷ്ടാവാണ് അതുകൊണ്ട് ദൈവത്തിൽ ആശ്രയിക്കുന്നു.ദൈവം അവനെ അനുദിനം ഭൂമിയിൽ പോറ്റിപ്പുലർത്തുന്നു.അബ്രഹാം ദൈവത്തിൽ ആശ്രയിച്ചു ബഹുസമ്പന്നൻ ആയിരുന്നു എന്നിട്ടും താൻ ദൈവം എന്തു പറഞ്ഞാലും അതു പോലെ അനുസരിക്കുന്നവൻ ആയിരുന്നു. ദൈവത്തിൽ മാത്രം ആശ്രയിച്ച അബ്രഹാമിന്റെ സന്തതിയെ ദൈവം യാഗം ആകുവാൻ പറഞ്ഞപ്പോൾ,അതു അനുസരിച്ച അബ്രഹാം,അബ്രഹാമിന് വലുത് ദൈവം ആണെന്ന് ഒരിക്കൽ കൂടി ദൈവത്തിന്റെ പരിശോധനയിൽ തെളിയിച്ചു. പ്രിയ ദൈവപൈതലേ നിന്റെ ആശ്രയം എവിടെ, ദൈവത്തിലോ, സമ്പത്തിലോ അതോ മനുഷ്യനിലോ. ദൈവത്തിൽ ആശ്രയം വച്ചവർ കനാൻ നാട്ടിൽ പ്രവേശിക്കും. ദൈവത്തിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെ ആകുന്നു. നിന്റെ ആശ്രയം ദൈവത്തിലാണോ ഏതൊക്കെ പ്രതിക്കൂലങ്ങൾ വന്നോട്ടെ നീ ഉറച്ചു നില്കും. നീ ആശ്രയിക്കുന്നത് ദൈവത്തിൽ ആണ്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...