Agape

Monday, 24 January 2022

"കഷ്ടങ്ങൾ സാരമില്ല"

കഷ്ടങ്ങൾ സാരമില്ല റോമർ 8:18 പ്രിയ ദൈവപൈതലേ, നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്‌ വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്ന് ഞാൻ എണ്ണുന്നു. ദൈവത്തോടൊത്തു നിത്യകാലം വസിക്കുന്നത് ഓർക്കുമ്പോൾ ഈ ഭൂമിയിലെ വാസം ക്ഷണികം ആണ്. ഒരു മനുഷ്യയുസ്സ് കൂടിപോയാൽ 100 വർഷം ആണ്.ദൈവത്തോടൊത്തു നിത്യയുഗം വാഴാൻ ആണ് ദൈവം നമ്മെ തിരഞ്ഞെടുത്തേക്കുന്നത്. അപ്പോൾ ഈ ഭൂമിയിലെ വാസം ക്ഷണികം ആണ്. പൗലോസ് അപ്പോസ്തലൻ താൻ സഹിച്ച കഷ്ടതകൾക്ക് നടുവിൽ ആണ് ഇപ്രകാരം നമ്മെ പ്രബോധിപ്പിക്കുന്നത്. യേശുക്രിസ്തു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കഷ്ടതകൾ അനുഭവിച്ചത് പൗലോസ് അപ്പോസ്തലൻ ആണ് പുതിയ നിയമത്തിൽ രേഖപെടുത്തിയതിൽ വച്ചു. പ്രിയ ദൈവ പൈതലേ ഞാനും നീയും അത്രയും കഷ്ടതകൾ സഹിച്ചിട്ടില്ല.നമ്മുടെ ഈ ലോകത്തിലെ കഷ്ടതകൾ നമ്മിൽ വെളിപാടുവാനുള്ള തേജസ്സ് വിചാരിച്ചാൽ സാരമില്ല എന്ന് നാം കരുതും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...