Agape

Sunday, 23 January 2022

ദൈവം മരുഭൂമിയുടെ അവസ്ഥയിൽ കൂടി നടത്തുന്നതിന്റെ ഉദ്ദേശം

ദൈവം മരുഭൂമിയുടെ അവസ്ഥയിൽ കൂടി നടത്തുന്നതിന്റെ ഉദ്ദേശം ആവർത്തനാപുസ്തകം 8:2 പ്രിയ ദൈവപൈതലേ, നിന്റ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും,ദൈവത്തിന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്ന് നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തിൽ ഇരിക്കുന്നത് അറിയുവാനും വേണ്ടിയാണ് ദൈവം മരുഭൂമിയുടെ അവസ്ഥയിൽ കൂടി നിന്നെ കടത്തിവിടുന്നത്.മരുഭൂമിയുടെ അവസ്ഥയിൽ നീ ആയിരിക്കുമ്പോൾ നിനക്ക് വേണ്ടുന്നത് ദൈവം ഒരുക്കും. യിസ്രായേൽ മക്കൾക്ക് മരുഭൂമിയിൽ ദൈവം മന്നയും, കാടപക്ഷിയും, കുടിപ്പാൻ ജലവുംനൽകി.മരുഭൂമിയിൽ യിസ്രായേൽ മക്കളുടെ വസ്ത്രം ജീർണിച്ചില്ല, കാൽ വീങ്ങിയതുമില്ല. പ്രിയ ദൈവപൈതലേ നീ കടന്നുപോകുന്നത് മരുഭൂമിയുടെ അവസ്ഥയിൽ കൂടി ആണെങ്കിലും നിനക്ക് വേണ്ടുന്നത് ദൈവം ഒരുക്കും.ദൈവം നിന്നെ പരിശോധിച്ചറിയാൻ വേണ്ടിയാണ് മരുഭൂമിയുടെ അവസ്ഥയിൽ കൂടി കടത്തിവിടുന്നത്. ഈ മരുഭൂമിയുടെ അവസ്ഥ കഴിഞ്ഞാൽ ദൈവം വാഗ്ദത്തം ചെയ്ത സമ്പൽസമൃദം ആയ കനാന്റെ അവസ്ഥയിൽ കൂടെ ദൈവം നിന്നെ നടത്തും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...