Agape

Friday, 21 January 2022

"യഹോവ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്ക് തരും"

യഹോവ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്ക് തരും സങ്കീർത്തനങ്ങൾ 37:3 ഈ വേദവാക്യത്തിൽ 4 കൂട്ടം കാര്യങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്. ഒന്നാമതായി പറയുന്നത് യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്യുക. അങ്ങനെ യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്യുമ്പോൾ അതിന്റ പ്രശംസ ദൈവത്തിനാണ്. ദൈവം ആണ് നന്മ ചെയ്യാൻ നമ്മളെ സഹായിക്കുകയും ചെയ്തത്. അതിനാൽ ആണ് യേശുക്രിസ്തു പഠിപ്പിച്ചത് ഇടം കൈ ചെയ്യുന്നത് വലം കൈ അറിയരുത് എന്ന്. ആയതിനാൽ നാം എന്തു നന്മ ചെയ്താലും അതിന്റ മുഴുവൻ മഹത്വവും ദൈവത്തിനാണ്. ദൈവത്തെ കൂടാതെ നമുക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല. ദേശത്തു പാർത്തു വിശ്വസ്ഥത ആചാരിക്കുക. നമ്മളെ ആക്കി വച്ച ഇടങ്ങളിൽ വിശ്വസ്ഥന്മാർ ആയി തീരട്ടെ. യഹോവയിൽ തന്നെ രസിച്ചുകൊൾക. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. ഇപ്രകാരം മുകളിൽ പറഞ്ഞിരിക്കുന്നവ നീ ചെയ്താൽ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ ദൈവം നിനക്ക് തരും.

No comments:

Post a Comment

Psalm9:1