Agape

Sunday, 16 January 2022

"നമ്മൾ നിമിത്തം ദരിദ്രൻ ആയ യേശുക്രിസ്തു"

നമ്മൾ നിമിത്തം ദരിദ്രൻ ആയ യേശുക്രിസ്തു 2 കോരിന്ത്യർ 8:9 ഈ ലോകം മുഴുവൻ സൃഷ്‌ടിച്ച മഹാസമ്പന്നനായ യേശുക്രിസ്തു നമ്മെളെ സമ്പന്നൻ ആകേണ്ടതിനു ഭൂമിയിൽ ദരിദ്രൻ ആയിതീർന്നു . യേശുക്രിസ്തു ഭൂമിയിൽ ജനിച്ചപ്പോൾ നല്ല ഒരു സ്ഥലം പോലും കിട്ടിയില്ല. വളർന്നു വന്നതും നല്ല സാഹചര്യത്തിൽ ആയിരുന്നില്ല. കൈസറിനു കരം കൊടുക്കാൻ ഉള്ള കാശ് പോലും യേശുക്രിസ്തുവിന്റ കൈയിൽ ഇല്ലാരുന്നു.യേശുക്രിസ്തുവിന്റെ ഇഹലോക ജീവിതത്തിൽ സമൂഹം വെറുത്തവരോടും, ദരിദ്രരോടും, മറ്റു അംഗവൈകല്യം സംഭവിച്ചോരോടും ഒക്കെ ആയിരുന്ന യേശുക്രിസ്തു കൂടുതൽ തന്റെ സമയം ചിലവഴിച്ചത്. നമ്മളെ സമ്പന്നന്മാർ ആക്കുവാൻ യേശുക്രിസ്തു ദരിദ്രനായി തീർന്നു.ഒരു തരത്തിൽ പറഞ്ഞാൽ നാം ഇന്നു അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ പോലും യേശുക്രിസ്തുവിനു അന്ന് ലഭ്യമല്ലായിരുന്നു. അത് കൂടാതെ അന്നുള്ള സമ്പത്സമൃധി പോലും യേശുക്രിസ്തുവിനു ലഭ്യമായിരുന്നില്ല. മൂന്നും നാലും ദിവസം വചന പ്രഘോഷണം നടത്തുമ്പോൾ ആഹാരം പോലും കർത്താവിനു ലഭ്യമല്ലായിരുന്നു. അപ്രകാരം കഷ്ടതയുടെ നടുവിൽ ആണ് യേശുക്രിസ്തു ജീവിച്ചിരുന്നത്. നമ്മളെ പോലെ തന്നെ ദാഹവും വിശപ്പും യേശുക്രിസ്തുവിനു ഉണ്ടായിരുന്നു. പ്രിയ ദൈവപൈതലേ യേശുക്രിസ്തു നമുക്ക് മാതൃക കാണിച്ചു തരിക ആയിരുന്നു. യേശുക്രിസ്തുവിനു പിതാവിനോട് ആവശ്യപ്പെട്ടാൽ പിതാവം ദൈവം വേണ്ടുന്നതെല്ലാം നൽകും.പക്ഷെ കർത്താവ് അതൊന്നും സ്വീകരിക്കാതെ കേവലം നമ്മെ പോലെ ജീവിച്ചു. വ്യക്തമായി പറഞ്ഞാൽ നമ്മളെക്കാൾ താഴ്ന്ന നിലയിൽ ജീവിച്ചത് നമുക്ക് മാതൃക കാണിപ്പാൻ ആയിരുന്നു.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...