ദീർഘക്ഷമ ഉള്ള ദൈവം
പ്രിയ ദൈവപൈതലേ നീയും ഞാനും ചെയ്ത പാപങ്ങൾക്കു ദൈവം കണക്കു വച്ചിരുന്നെങ്കിൽ ഇന്ന് നീയും ഞാനും ഈ ഭൂമിയിൽ കാണുമോ. ദീർഘക്ഷമ ഉള്ള ദൈവം എപ്പോഴും ക്ഷമിച്ചെന്നു വരില്ല. നീ ചിന്തിക്കും അതിനു തക്ക പാപങ്ങൾ ഞാൻ ചെയ്തിട്ടുണ്ടോ?. നിന്റെ മനോനിരൂപണങ്ങളിൽ കൂടി എത്രത്തോളം പാപം നീ ചെയ്തിട്ടുണ്ട്. നിന്റെ സംസാരം കൊണ്ട് എത്രത്തോളം പാപം നീ ചെയ്തിട്ടുണ്ട്. നിന്റെ പ്രവർത്തികൊണ്ട് എത്രത്തോളം പാപം നീ ചെയ്തിട്ടുണ്ട്. ഇന്ന് കർത്താവ് തന്റെ രഹസ്യവരവിൽ വരുകയാണെങ്കിൽ നീയും ഞാനും കർത്താവിനോടൊപ്പം എടുക്കപ്പെടുമോ? ഒന്ന് സ്വയം ശോധന ചെയ്യുക.
പ്രിയ ദൈവപൈതലേ സങ്കീർത്തനകാരൻ ഇപ്രകാരം പറയുന്നു ലംഘനം ക്ഷമിച്ചും പാപം മറച്ചുംകിട്ടിയവൻ ഭാഗ്യവാൻ. പ്രിയ ദൈവപൈതലേ നിന്റെ ലംഘനങ്ങൾ കർത്താവിനോട് ഏറ്റു പറയുക ദൈവം ക്ഷമിക്കും. നിന്റെ പാപം കർത്താവിനോട് ഏറ്റു പറയുക ദൈവം ക്ഷമിക്കും. ദൈവം തന്റെ ദീർഘക്ഷമ കാണിക്കുന്നത് കൊണ്ട് മാത്രമാണ് നാം ഭൂമിയിൽ നിലനിൽക്കുന്നത്. പിന്നെയും നാം പാപം ചെയ്താൽ ദൈവം തന്റെ വാളിനു മൂർച്ച കൂട്ടുന്നു. ആകയാൽ ഭയത്തോടെ ദൈവസന്നിധിയിൽ ആയിരിക്കുക. കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. പ്രകാശത്തിന്റ മക്കളായി ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയ ഭാഗ്യവാന്റെ പട്ടികയിൽ നിന്റെയും എന്റെയും പേര് വരട്ടെ. ദൈവത്തിന്റെ ദീർഘക്ഷമയെ നീ പാപം ചെയ്ത് ഇല്ലാതാക്കരുത്. ആകയാൽ അനുദിനം മനസുപുതുക്കി രൂപാന്തരം പ്രാപിക്കുവിൻ.
No comments:
Post a Comment