Agape

Sunday, 5 September 2021

പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ

 പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ


 1 കൊരിന്ത്യർ 1:31 ഇൽ ഇപ്രകാരം പറയുന്നു പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. പ്രിയ ദൈവ പൈതലേ നിനക്ക് എന്തെങ്കിലും കഴിവുകൾ, സാമ്പത്തികം, മാന്യത, ഉയിർച്ച എന്നിങ്ങനെ ഉള്ള നന്മകൾ ഉണ്ടെകിൽ നീ ഒന്നോർക്കണം ഇതെല്ലാം എനിക്ക് എന്റെ ദൈവം തന്നതാണ്. അതിനാൽ ഞാൻ അഹങ്കരികാനോ, നിഗളിക്കാനോ പാടില്ല. എന്തെങ്കിലും പ്രശംസിപ്പാൻ വകയുണ്ടെങ്കിൽ ഇതെല്ലാം സൗജന്യമായി തന്ന ദൈവത്തിങ്കൽ മാത്രം. ദൈവം നിനക്ക് തന്ന താലന്തുകൾക്ക് നീ ദൈവ സന്നിധിയിൽ കണക്കു ബോധിപ്പിക്കേണ്ട ഒരു ദിവസം വരും. ദൈവം നിനക്ക് തന്ന താലന്ത് എന്തുമായികൊള്ളട്ടെ വ്യാപാരം ചെയ്യുക. ദാനശീലം ആണെങ്കിൽ അങ്ങനെ, ആശ്വാസിപ്പിക്കൽ ആണെങ്കിൽ അങ്ങനെ, വചന പ്രഘോഷണം ആണെങ്കിൽ അങ്ങനെ. ഇവയെല്ലാം ദൈവം തന്നതാണ്. അതിനാൽ നിനക്ക് എന്തെങ്കിലും പ്രശംസിപ്പാൻ ഉണ്ടെങ്കിൽ അത് കാൽവരി ക്രൂശിൽ നിനക്കായി യാഗമായി തീർന്ന യേശുക്രിസ്തു മാത്രം. നിനക്കുള്ളതെല്ലാം കർത്താവ് തന്നതാണ്. കർത്താവ് നിനക്ക് തന്ന താലന്തുകളുടെ കണക്കു ചോദിക്കുന്ന നാളിൽ നല്ലവനും വിശ്വസ്ഥനും ആയ ദാസനെ എന്നുള്ള വിളി കേൾപ്പാൻ ഒരുങ്ങികൊൾക.ആകയാൽ നീ പ്രശംസിക്കുന്നെങ്കിൽ കർത്താവിൽ പ്രശംസിക്കട്ടെ.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...