Agape

Sunday 19 September 2021

വിശ്വാസജീവിതവും ദൈവീക ദർശനവും

 വിശ്വാസജീവിതവും ദൈവീക ദർശനവും


ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചു ജീവിതം പരിപൂർണമായി ദൈവത്തിൽ സമർപ്പിച്ചു ജീവിക്കാൻ ആണ് ദൈവം പഠിപ്പിച്ചിരിക്കുന്നത്.അബ്രഹാമിനെ ദൈവം വിളിച്ചു എങ്ങോട്ടാണ് യാത്രപുറപ്പെടേണ്ടത് എന്നു പറഞ്ഞില്ല. ദൈവം പറയുന്നത് അനുസരിച്ചു അബ്രഹാം യാത്ര തുടർന്നു. എങ്ങോട്ടാണ് എന്തിനു വേണ്ടി ഒന്നും ചോദിച്ചില്ല. ദൈവം പറഞ്ഞത് അനുസരിച്ച് യാത്ര തിരിച്ചു കനാൻ നാട്ടിൽ എത്തി. സ്വന്തം മകനെ യാഗം കഴിക്കാൻ പറഞ്ഞപ്പോൾ മറുത്തൊന്നും  പറഞ്ഞില്ല. ദൈവത്തിന്റെ വാക്ക് അനുസരിച്ചു വിശ്വാസത്താൽ യാഗം കഴിച്ചു.അങ്ങനെ വിശ്വാസികളുടെ പിതാവ് എന്ന് പേര് ദൈവം അബ്രഹാമിനു കൊടുത്തു.

പ്രിയ ദൈവപൈതലേ നീ ദൈവത്തിന്റെ വാക്ക് അനുസരിക്കുന്നുണ്ടോ അതോ ദൈവം പറയുന്നതിന് എതിരെ യിസ്രായേൽ മക്കളെ പോലെ പിറുപിറുകുവാണോ . ദൈവം നിന്നോട് എന്താണ് പറഞ്ഞത് അത് നീ അനുസരിക്കുക. അബ്രഹാം വിശ്വസിച്ചു അത് നീതിയായി കണക്കിട്ടു. പ്രിയ ദൈവ പൈതലേ നീ അബ്രഹാം  വിശ്വസിച്ചപ്പോലെ ദൈവസന്നിധിയിൽ വിശ്വസിക്കുക. ദൈവം പറഞ്ഞത് അനുസരിക്കുക. തത്കാലം പ്രയാസമാണെങ്കിൽ പോലും പിന്നെത്തേതിൽ അനുഗ്രഹം ആയി മാറിടും.ഏതെങ്കിലും ദർശനം ദൈവം നിന്നെ കാണിച്ചിട്ടുണ്ടെകിൽ പ്രാർത്ഥിക്കുക വിശ്വസിക്കുക. ദൈവം വഴികളെ നിനക്ക് വേണ്ടി തുറക്കും.


No comments:

Post a Comment

"ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം."

ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം. ജീവിതത്തിൽ ഭാരങ്ങൾ, പ്രയാസങ്ങൾ വർധിക്കുമ്പോൾ ഒന്നോർക്കുക യേശുദേവന്റെ വാക്കുകൾ "അധ്വാനിക്കുന്നവരും ഭാരം ച...