Agape

Saturday, 18 September 2021

രഹസ്യപ്രാർത്ഥനയും പരസ്യ വിടുതലും

 രഹസ്യപ്രാർത്ഥനയും പരസ്യ വിടുതലും


യേശുക്രിസ്തു തന്റെ ഇഹലോകജീവിതത്തിൽ രഹസ്യപ്രാർത്ഥനയ്ക്കു വളരെയധികം പ്രാധാന്യം നൽകിയിരുന്നു. രഹസ്യപ്രാർത്ഥന ദിനചര്യ ആക്കിയിരുന്നു എന്ന് വേണം മനസിലാക്കാൻ. യേശുക്രിസ്തു പതിവ് പോലെ മലമേൽ പ്രാർത്ഥിപ്പാൻ പോയി എന്ന് കേൾക്കുമ്പോൾ രഹസ്യ പ്രാർത്ഥന ഒരു പതിവ് ശൈലി ആയിരുന്നു. യേശുക്രിസ്തു പ്രാർത്ഥനയെ കുറിച്ച് പഠിപ്പിക്കുമ്പോൾ നിങ്ങൾ അറയിൽ കടന്നു വാതിലടച്ചു രഹസ്യത്തിലുള്ള പിതാവിനോട് അപേക്ഷിപ്പിക്കാൻ പഠിപ്പിച്ചത് തന്റെ ജീവിതചര്യ അനുസരിച്ചു ആയിരുന്നു.

ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ചിട്ട് എന്നും തന്റെ സ്വർഗീയ പിതാവുമായി രഹസ്യത്തിൽ വിജനമായ മലമുകളിൽ പ്രാർത്ഥിച്ചത്  രഹസ്യ പ്രാർത്ഥനയുടെ പ്രാധാന്യത്തെ കാണിക്കുന്നു. ശിഷ്യന്മാരെ പോലും കൂടെ കൂട്ടാതെ ആയിരുന്നു യേശുക്രിസ്തു തന്റെ രഹസ്യ പ്രാർത്ഥന നടത്തിയിരുന്നത്.

പ്രിയ ദൈവപൈതലേ നിന്റെ പ്രാർത്ഥന രഹസ്യത്തിൽ ആയിരിക്കട്ടെ. നിന്റെ സ്വർഗീയ പിതാവിനോട് നീ രഹസ്യത്തിൽ അപേക്ഷിക്കുന്നത് പരസ്യമായി തരുന്ന ദൈവം ആണ് നിനക്കുള്ളത്.പ്രിയ ദൈവപൈതലേ നീ ഈ ദിവസങ്ങളിൽ മറ്റുള്ളവരോട് പ്രാർത്ഥിക്കാൻ അപേക്ഷിക്കാതെ രഹസ്യത്തിൽ ഇരുന്നു പ്രാർത്ഥിച്ചു നോക്കിക്കേ ദൈവം നിന്റെ വിഷയങ്ങൾക്കു പരിഹാരം വരുത്തും. നീ രഹസ്യമായി പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്കു പരസ്യമായ വിടുതൽ നൽകുന്ന ദൈവം ആകുന്നു നിനക്കുള്ളത്.   

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...