ദൈവത്തിന്റെ സംരക്ഷണവും കാവലും
യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു. യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽകാർ വൃഥാ ജാഗരിക്കുന്നു. യഹോവ നിന്റെ ഭവനം പണിതിലെങ്കിൽ നീ എത്ര കിടന്നു അധ്വാനിക്കുന്നതും വൃഥാവാണ് എന്നാണ് സങ്കീർത്തനകാരൻ പറയുന്നത്. യഹോവ നിന്റെ രാജ്യം അഥവാ സംസ്ഥാനം അഥവാ പട്ടണം യഹോവ കാത്തില്ലെങ്കിൽ പോലീസും പട്ടാളവും എല്ലാം കാക്കുന്നത് വെറുതെ ആണെന്നാണ് സങ്കീർത്തനകാരൻ പറയുന്നത്.
പ്രിയ ദൈവ പൈതലേ ഇത്രെയും കാലം ദൈവം നിന്നെ കാത്തുസൂക്ഷിച്ചു. ഇത്രയും കാലം ദൈവം നിന്റെ ഭവനം പണിതു. പകരം നീ ദൈവത്തിന് അതിനു തുല്യമായി നന്ദി അർപ്പിച്ചോ. ദൈവം നിന്നെയും നിന്റെ രാജ്യത്തെയും കാത്തുസൂക്ഷിക്കുമ്പോൾ നീ ദൈവത്തിനു രാവും പകലും നന്ദി അർപ്പിക്കണം. ദൈവം നിന്നോട് വേറെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല.ദൈവം നിനക്കും നിന്റെ കുടുംബത്തിനും രാജ്യത്തിനും സമാദാനം അയക്കുമ്പോൾ നീ ദൈവത്തിനു നന്ദി അർപ്പിക്കണം. പലരും ദൈവത്തിന് നന്ദി അർപ്പിക്കാൻ മറന്നു പോകുന്നവരാണ്. ദൈവത്തിന്റെ കരുതലും പരിപാലനവും കൂടാതെ നിനക്ക് ഇവിടം വരെ ഇന്ന് എത്തുവാൻ കഴിയുമോ. ദൈവം തരുന്ന സംരക്ഷണം ദൈവത്തിനു എടുത്തുമറ്റുവാനും കഴിയും. അതാണ് സങ്കീർത്തനകാരൻ പറയുന്നത് യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു. യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽകാരൻ വൃഥാ ജാഗരിക്കുന്നു.
പ്രിയ ദൈവപൈതലേ നിന്നെ കാക്കുന്ന പരിപാലിക്കുന്ന ഒരു ദൈവം നിനക്ക് ഉണ്ട്. അത് നീ മറന്നു പോകരുത്. നിന്റെ കഴിവുകൊണ്ടോ മിടുക്ക് കൊണ്ടോ അല്ല നീ നിലനിൽക്കുന്നത് ദൈവത്തിന്റെ കൃപയാൽ ആണ്. ആകയാൽ നിന്നെ കാത്തു പരിപാലിക്കുന്ന ദൈവത്തിനു നന്ദി അർപ്പിക്കാം.
No comments:
Post a Comment