യേശുക്രിസ്തുവും മധ്യസ്ഥപ്രാർത്ഥനയും
മാനവജാതിയുടെ ഏക മധ്യസ്ഥൻ യേശുക്രിസ്തു ആണ്. കാലഘട്ടത്തെ രണ്ടായി വിഭജിച്ച ഒരു മധ്യസ്ഥൻ കൂടി ആണ് യേശുക്രിസ്തു. നാം പ്രാർത്ഥിക്കുമ്പോൾ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവിനോട് പ്രാർത്ഥിപ്പാൻ ആണ് യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ പഠിപ്പിച്ചത്. നിങ്ങൾ എന്തെങ്കിലും എന്റെ നാമത്തിൽ അപേക്ഷിപ്പിൻ ഞാൻ അത് നിങ്ങൾക്കു തരാം എന്ന് കർത്താവ് പറഞ്ഞത് യേശുക്രിസ്തുവിൽ കൂടി മാത്രെമേ രക്ഷയും വിടുതലും നിത്യതയും ഉള്ളു എന്ന് സ്ഥാപിക്കാൻ വേണ്ടി ആയിരുന്നു.പിതാവായ ദൈവം തന്റെ സകല മഹത്വവും പുത്രനായ യേശുക്രിസ്തുവിനു നൽകിയപ്പോൾ. മനുഷ്യർക്കും ദൈവത്തിനും മധ്യേ ഏക മധ്യസ്ഥൻ യേശുക്രിസ്തു മാത്രം. നിന്റെ പ്രാർത്ഥനയിൽ ഏതു ആവശ്യവും നിന്റെ കർത്താവിനോടറിയിക്കാം. നിനക്കു വേണ്ടുന്ന ഏറ്റവും നല്ല മറുപടി നിന്റെ ദൈവം തക്കസമയത്ത് ദൈവം തരും. അത് താമസിക്കുകയില്ല. ദൈവത്തിന്റെ സമയവും നമ്മൾ ആഗ്രഹിക്കുന്ന സമയവും വ്യതാസപെട്ടിരിക്കുന്നതിനാൽ ആണ് പല പ്രാർത്ഥന വിഷയങ്ങളും താമസിക്കുന്നതായി നമുക്ക് അനുഭവപെടുന്നത്. ദൈവം എല്ലാം തക്ക സമയത്ത് ആണ് നൽകുന്നത്. അതിനാൽ മടുത്തുപോകാതെ ഏക മധ്യസ്ഥനോട് പ്രാർത്ഥിക്കുവാണെങ്കിൽ അടഞ്ഞുകിടക്കുന്ന വിഷയങ്ങളുടെ മറുപടി ദൈവം തക്കസമയത്ത് തരും
No comments:
Post a Comment