Agape

Tuesday, 3 August 2021

അസാധ്യം എന്ന് ബഹുഭൂരിപക്ഷം പറയുമ്പോൾ സാധ്യം എന്ന് പറയാൻ ഒരു ദൈവപൈതൽ ഉണ്ടായിരിക്കും.

 

അസാധ്യം എന്ന് ബഹുഭൂരിപക്ഷം പറയുമ്പോൾ സാധ്യം എന്ന് പറയാൻ ഒരു ദൈവപൈതൽ ഉണ്ടായിരിക്കും.

യോശുവ യെരിഹോ കോട്ട പിടിക്കാൻ ചരന്മാരെ അയച്ചപ്പോൾ ബഹുഭൂരിപക്ഷവും അസാധ്യം എന്ന് പറഞ്ഞപ്പോൾ ചുരുക്കം പേർ പറഞ്ഞു സാധ്യം എന്ന്. പല വിഷയങ്ങളിലും നടക്കില്ല എന്ന് അനേകർ പറയുബോൾ നടക്കും എന്ന് പറയാൻ ദൈവം ഒരുക്കിയ ഒരു കൂട്ടം ജനം ഉണ്ടായിരിക്കും. വൈദ്യശാസ്ത്രം അസാധ്യം എന്ന് പറയുമ്പോൾ ദൈവത്താൽ സാധ്യം എന്ന് പറയുവാൻ ദൈവ പൈതലിനു കഴിയും. നിന്നെ ഒന്നിനും കൊള്ളില്ല എന്ന് ലോകം പറയുമ്പോൾ ദൈവപൈതൽ പറയും ദൈവം എന്നെ മാനിക്കും. ദൈവം നോക്കുന്നത് ബഹുഭൂരിപക്ഷത്തിന്റെ വാക്കുകൾ അല്ല മറിച് ദൈവശ്രയം ഉള്ള ഒരു ദൈവ പൈതലിന്റെ വാക്കുകൾ ആണ്. മല്ലാനായ ഗോലിയതിനെ കൊല്ലുന്നത് അസാധ്യം എന്ന് ശൗലും പട്ടാളവും പറഞ്ഞപ്പോൾ ദൈവപൈതലായ ദാവീദിനു അറിയാം ദൈവം ഗോലിയതിനെ കൊല്ലുവാൻ തന്നെ ശക്തി പെടുത്തും എന്ന്.
ബഹുഭൂരിപക്ഷം പേർ എന്തു പറയുമെന്ന് നീ നോക്കണ്ട ദൈവം നിനക്കു വേണ്ടി പ്രവർത്തിക്കും. ലോകം മുഴുവൻ നടക്കില്ല എന്നു പറയുന്ന സംഗതി നടത്തി തരാൻ ദൈവത്തിനു സാധ്യം ആണ്.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...