യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെയാകുന്നു
സങ്കീർത്തനകാരൻ ഇപ്രകാരം പറയുന്നു.
യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെയാകുന്നു. പുതിയ നിയമത്തിൽ ഇപ്രകാരം പറയുന്നു. ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോട് തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീടിന്മേൽ അലച്ചു, അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല.
പർവതങ്ങൾ പാറകൊണ്ട് നിറഞ്ഞതാണ് എന്തൊക്കെ സംഭവിച്ചാലും പർവതത്തിന് ഒന്നും സംഭവിക്കയില്ല. പ്രേത്യേകിച്ചു ദൈവത്തിന്റെ പർവതമായ സീയോൻ പർവതം എന്നേക്കും നില്കുന്നു. ഒരു ദൈവ പൈതൽ ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനം ഇട്ടിരിക്കുന്നത് എന്നക്കും നിൽക്കുന്ന സീയോൻ പർവതം പോലെയാണ്. എന്തൊക്ക പ്രതിക്കൂലങ്ങൾ വന്നോട്ടെ മഹാമാരി വന്നോട്ടെ, കഷ്ടത വന്നോട്ടെ, രോഗം വന്നോട്ടെ, ദാരിദ്ര്യം വന്നോട്ടെ, പ്രതിസന്ധികൾ വന്നോട്ടെ സീയോൻ പർവതം പോലെ ഒരു ദൈവപൈതൽ ഉറച്ചു നില്കും. കാരണം ക്രിസ്തുവാകുന്ന പാറമേൽ ആണ് അടിസ്ഥാനം. ഒന്നും കൂടെ വ്യക്തമായി പറഞ്ഞാൽ വചനം കേട്ട് അനുസരിക്കുന്നവരെ ഒരു പ്രതിക്കൂലതിനും അവരെ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് അകറ്റുവാൻ സാധിക്കുകയില്ല.
No comments:
Post a Comment