Agape

Friday, 6 August 2021

നിന്റെ ഭാരം യഹോവയിങ്കൽ വയ്ക്കുക!അവൻ നിന്നെ പുലർത്തും!

 നിന്റെ ഭാരം യഹോവയിങ്കൽ വയ്ക്കുക!അവൻ നിന്നെ പുലർത്തും!


പ്രിയ ദൈവ പൈതലേ നിന്റെ ഭാരം എന്തും ആയികൊള്ളട്ടെ അതു ദൈവത്തിൽ സമർപ്പിക്കുക. കർത്താവായ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. നിനക്ക് ആശ്വാസം ആയി ആരും ഇല്ലായിരിക്കാം. ഒരു സമാധാന വാക്ക് പറഞ്ഞു ആശ്വസിപ്പിക്കാൻ ആരുമില്ലായിരിക്കാം. നീ കർത്താവിന്റെ അടുക്കൽ ചെല്ലുക. നിന്റെ ഭാരങ്ങൾ പ്രയാസങ്ങൾ, സങ്കടങ്ങൾ എല്ലാം നീ കർത്താവിനോട് പറയുക. അവൻ നിന്നെ ആശ്വസിപ്പിക്കും. നിന്നെ സൃഷ്ടിച്ചവൻ നിന്റെ ഭാരങ്ങൾ വഹിക്കയില്ലയോ. തീർച്ചയായും നിന്നെ ആശ്വസിപ്പിക്കും. നീ തകരുവാൻ അവൻ സമ്മതികയില്ല. നീ തളരുവാൻ അവൻ സമ്മതികയില്ല. നിൻറ്റ സകല വിഷയങ്ങളും പ്രാർത്ഥനയിൽ കൂടി കർത്താവിനോട് നിനക്ക് പറയാം.  നിന്റെ പ്രാർത്ഥന ശ്രെദ്ധവെച്ചു കേട്ടു ദൈവം ഉത്തരം ആരുളും. നീതിമാൻ കുലുങ്ങിപോകുവാൻ അവൻ സമ്മതിക്കയില്ല.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...