Agape

Monday, 23 August 2021

ദൈവം എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു

 ദൈവം എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു


സങ്കീർത്തനം 27:1 ഇൽ ദാവീദ് രാജാവ് ഇപ്രകാരം പറയുന്നു ദൈവം എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു. ഒരു ദൈവ പൈതലിന്റെ വെളിച്ചം എന്നും ദൈവം ആകുന്നു. അതിനാൽ ഇരുളിന് അവനിൽ വാഴാൻ സാധിക്കുകയില്ല. കാരണം പ്രപഞ്ച സൃഷ്ടാവ് അവനിൽ വസിക്കുന്നതിനാൽ ഇരുളിന് ദൈവപൈതലിനെ തൊടുവാൻ സാധ്യമല്ല. അതേപോലെ തന്നെ ഒരു ദൈവപൈതലിന്റെ രക്ഷയും ദൈവം തന്നെ. ദാവീദ് രാജാവ് ജീവിതത്തിൽ നേരിട്ട ജീവിതാനുഭവത്തിൽ തന്റെ കഷ്ടങ്ങളിൽ, വനാന്തരങ്ങളിൽ ആയിരുന്നപ്പോൾ, യുദ്ധകളത്തിൽ ആയിരുന്നപ്പോൾ, ഫെലസ്ത്യരുടെ ഇടയിൽ ആയിരുന്നപ്പോൾ ദൈവം ആയിരുന്നു തന്റെ വെളിച്ചവും രക്ഷയും. മനുഷ്യനിൽ ഒട്ടും ആശ്രയിക്കാതെ ദൈവത്തിൽ തന്നെ പ്രത്യാശ വയ്ക്കുന്നവർ ഇപ്രകാരം വിളിച്ചു പറയും യഹോവ എന്റെ വെളിച്ചവും രക്ഷയും ആകുന്നു.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...