യഹോവ എന്റെ വെളിച്ചവും രക്ഷയും ആകുന്നു ഞാൻ ആരെ പേടിക്കും
ഒരു ദൈവ പൈതലിന്റെ വെളിച്ചം യഹോവ ആണെങ്കിൽ പിന്നെ അന്ധകാരത്തെ പേടിക്കാനുണ്ടോ. പൈശാചിക ശക്തികളെ ഭയപ്പെടേണ്ടതുണ്ടോ.യഹോവ നിന്റെ വെളിച്ചം ആയിരിക്കുമ്പോൾ സാത്താന് നിന്നോട് അടുക്കാൻ സാധിക്കുമോ. ഇല്ല ഒരിക്കലും ഇല്ല.
യഹോവ നിന്റെ രക്ഷ ആണെങ്കിലോ ആർകെങ്കിലും നിന്നെ എന്തെങ്കിലും ചെയുവാൻ സാധിക്കുമോ. നിന്റെ രക്ഷ ദൈവം ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നെ മാനുഷിക ശക്തികൾക്ക് നിന്നെ തൊടുവാൻ സാധിക്കുകയില്ല. നീ നിർഭയനായിരിക്കും.നീ പേടിക്കയില്ല കാരണം പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം നിന്റെ കൂടെ ഉണ്ട്. യഹോവ നിന്റെ വെളിച്ചം ആയിരിക്കുന്നിടത്തോളം കാലം ഇരുളിന് നിന്നിൽ സ്ഥാനമില്ല. യഹോവ നിന്റെ രക്ഷ ആയിരിക്കുന്നിടത്തോളം നിന്റെ സുരക്ഷ ദൈവം ഏറ്റെടുത്തിരിക്കുവാണ്. നീ പേടിക്കേണ്ടതില്ല. നീ ശത്രുവിനെ കണ്ടു പേടിക്കേണ്ടതില്ല ശത്രു നിന്നെ കണ്ടു പേടിക്കും കാരണം നിന്റെ വെളിച്ചവും രക്ഷയും യഹോവ ആണ്.
No comments:
Post a Comment