Agape

Friday, 13 August 2021

ചെവിയെ നട്ടവൻ കേൾക്കുകയില്ലയോ, കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ

 ചെവിയെ നട്ടവൻ കേൾക്കുകയില്ലയോ, കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ


പ്രിയ ദൈവപൈതലേ നിന്റെ കഷ്ടത ദൈവം കാണാതിരിക്കുക അല്ല. നിന്റെ നിലവിളി അവൻ കേൾക്കാതിരിക്കുക അല്ല. യിസ്രായേൽ മക്കളുടെ കഷ്ടത കണ്ടു കണ്ടു അവരുടെ നിലവിളി കേട്ടു എന്നു പറഞ്ഞ ദൈവം അവരെ മിസ്രയിമിൽ നിന്ന് വിടുവിച്ചില്ലയോ.

പ്രിയ ദൈവപൈതലേ നിന്റെയും നിലവിളി ദൈവം കേട്ടിട്ടുണ്ട് നിന്റെ കഷ്ടത ദൈവം കണ്ടിട്ടുണ്ട്. നിനക്ക് ഒരു പുറപ്പാട് ഉണ്ട് ഇപ്പോഴത്തെ കഷ്ടതയിൽ നിന്ന്. നിന്നെ ഞെരുക്കുന്ന ഫറവൊന്യ ശക്തിയിൽ നിന്ന് ദൈവം നിന്നെ വിടുവിക്കും. നീ നിരാശപെട്ടു പോകരുത്. നിന്റെ പ്രയാസം, കഷ്ടത ഒന്നും ദൈവം കാണുകയും കേൾക്കുകയും ചെയ്യുന്നില്ലേ എന്ന് ചിന്തിക്കുന്നില്ലേ. ദൈവത്തിനു ഒരു സമയം ഉണ്ട്.ആ സമയം ആണ് തക്കസമയം. ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരുന്നു പ്രാർത്ഥിച്ചാൽ അവൻ തക്ക സമയത്തു നിന്നെ ഉയിർത്തും. നിന്റെ നിലവിളിയും കഷ്ടതയും ദൈവം കാണാതെയും കേൾക്കാതെയും ഇരിക്കുകയല്ല. നിന്നെ ദൈവത്തിന്റെ സമയത്ത് ഒരുക്കിഎടുത്ത് വിടുവിക്കുന്ന ദൈവത്തെ ആണ് ഞാനും നീയും സേവിക്കുന്നത്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...