ദൈവീക പ്രത്യാശ
ഒരു ക്രിസ്ത്യാനിക്ക് പ്രത്യാശ ഉണ്ട് ഞാൻ ഇന്ന് മരിച്ചാൽ എന്റെ കർത്താവിന്റെ സന്നിധിയിൽ എത്തും. യഥാർത്ഥമായി ക്രിസ്തുവിനെ പിന്തുടരുന്ന ഓരോരുത്തർക്കും അപ്രകാരം വിശ്വസിക്കാം. കഷ്ടത വന്നോട്ടെ കഷ്ടതയുടെ നടുവിൽ എന്റെ ദൈവം എന്റെ കൂടെ ഉണ്ടെല്ലോ. രോഗം വന്നോട്ടെ അതിന്റ നടുവിൽ എന്റെ ദൈവം ഉണ്ടെല്ലോ. ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. ദൈവം എല്ലാം നന്മക്കായി കൂടി വ്യാപരിപ്പിക്കുന്നു. ഒരു ഭക്തനു ഒരു പ്രത്യാശ ഉണ്ട് എന്റെ ദൈവം എന്നെ കഷ്ടതയിൽ കൂടി കടത്തിയാലും ദുഖത്തിന്റ നടുവിൽ നിർത്തിയാലും അവൻ എന്നെ ഇവിടെ നിന്ന് വിടുവിക്കും എന്നെ എന്തൊക്കെയോ ഇവിടെ പഠിപ്പിക്കുവാനുണ്ട്. ദൈവ പൈതലിന്റെ പ്രത്യാശ ഇന്ന് എന്റെ കർത്താവ് വന്നാൽ ഞാൻ അവനോടു കൂടെ പോകും. ദുഃഖവും കഷ്ടവും മുറവിളിയും ഒന്നുമില്ലാത്ത നാട്ടിലേക്കു എന്നെ കൊണ്ടു പോകും.
No comments:
Post a Comment