Agape

Monday, 12 July 2021

"വിശക്കുന്നവന് തൃപ്തി വരുത്തുന്ന ദൈവം"

വിശക്കുന്നവന് തൃപ്തി വരുത്തുന്ന ദൈവം
പ്രീയ ദൈവപൈതലേ നീ ഏതു വിഷയത്തിൽ ആണോ വിശന്നിരിക്കുന്നത് ആ വിഷയത്തിൽ ദൈവം തൃപ്തി വരുത്തും. മരുഭൂമിയിൽ വിശന്ന യിസ്രായേൽ മക്കൾക്ക് സ്വർഗ്ഗീയ ഭോജനം ആയ മന്ന ആയിരുന്നു നൽകിയത്. ബാലസിംഹങ്ങളും ഇര കിട്ടാതെ വിശന്നിരിക്കും യഹോവയെ കാത്തിരിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവില്ല. നീ ദൈവത്തെ നോക്കി കാത്തിരിക്കുവാണെങ്കിൽ നിന്റെ ഏതു വിഷയവും ദൈവം പരിഹരിക്കും. ഞാൻ യഹോവയ്ക്കായി കാത്തു കാത്തിരുന്നു അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു. നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊൾക അവൻ നിന്നെ പുലർത്തും. പ്രിയ ദൈവപൈതലേ നീ നിന്റെ കണ്ണുകൾ യഹോവയ്ങ്കേലേക്കു ഉയിർത്തുക നിൻറ്റ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്ന് വരുന്നു.നിന്റെ ഏതു വിഷയവും പരിഹരിപ്പാൻ കഴിവുള്ള ഒരു ദൈവം നിനക്ക് ഉണ്ട്. നിന്റെ ആവശ്യങ്ങൾ ദൈവത്തോട് അറിയിച്ചാൽ ദൈവം നിനക്ക് തൃപ്തി വരുത്തും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...