Agape

Tuesday, 27 July 2021

ദൈവസ്നേഹം പാപത്തെ വെറുക്കുന്നു

 

ദൈവസ്നേഹം പാപത്തെ  വെറുക്കുന്നു

ദൈവസ്നേഹം ഒരു വ്യക്തിയിൽ വന്നു കഴിയുമ്പോൾ ജീവിതത്തിൽ ഒന്നാം സ്ഥാനം ദൈവത്തിനു നൽകുന്നു. അതുവരെ ഒന്നാം സ്ഥാനത്തു ഇരുന്ന പാപം പുറത്തു പോകുന്നു. ദൈവസ്നേഹം പാപത്തിനോട് ശത്രുത ആകുന്നു. യേശുക്രിസ്തു കാൽവരി ക്രൂശിൽ യാഗമായി തീർന്നത് സകല മാനവരാശിയുടെയും പാപം വഹിച്ചോണ് ആണ്. യേശുക്രിസ്തു ഒരിക്കലായി വഹിച്ച പാപത്തിന് നാം വീണ്ടും ഇട കൊടുത്താൽ കർത്താവിനു എത്രത്തോളം വിഷമം കാണും. മാനവജാതിയുടെ പാപപരിഹാരത്തിനായി  ഈ ഭൂമിയിൽ മനുഷ്യനായി അവതരിച്ചു. ലോകത്തിൽ ആരും സഹിക്കാത്ത വേദന ദൈവ പുത്രൻ കാൽവരി ക്രൂശിൽ അനുഭവിച്ചത്  നമ്മുടെ പാപം വഹിക്കുവാനാണ്.നാം വീണ്ടും പാപം ചെയ്യുക ആണെങ്കിൽ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുവാണ്.
ദൈവത്തിന്റെ സ്നേഹത്തിന് നിങ്ങളുടെ ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകുമ്പോൾ പിന്നെ പാപത്തിന് അവിടെ സ്ഥാനമില്ല. ദൈവം സ്നേഹം തന്നെ. ദൈവം നിങ്ങളുടെ ഹൃദയങ്ങളിൽ വസിച്ചാൽ പാപം നിങ്ങളിൽ നിന്ന് ഓടി ഒളിക്കും.
ദൈവസ്നേഹം പാപത്തോട് ശത്രുത ആകുന്നു. ദൈവം സ്നേഹം നിങ്ങളുടെ ഉള്ളിൽ ആകുവാൻ കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കുക. കർത്താവായ യേശു ക്രിസ്തു നിങ്ങളുടെ ഹൃദയ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുന്നു നിങ്ങളുടെ ഹൃദയ വാതിൽ തുറന്നു നൽകിയാൽ പാപത്തിന് പിന്നെ നിങ്ങളിൽ സ്ഥാനമില്ല. നിത്യമായ സ്നേഹം നിങ്ങളിൽ വസിക്കുമ്പോൾ പാപം നീങ്ങിപോകുകയും നിത്യ സമാധാനം നിങ്ങളിൽ ആവസിക്കും.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...