മറിയ നല്ല അംശം തിരഞ്ഞെടുത്തു
യേശുക്രിസ്തു മാർത്ഥയുടെയും മറിയയുടെയും ഭവനത്തിൽ വന്നപ്പോൾ മറിയ കർത്താവിനോടൊപ്പം ചിലവഴിച്ചു. മാർത്ഥ കർത്താവിനെ സത്കരിക്കാൻ പ്രാധാന്യം കൊടുത്തു.
മറിയ കർത്താവിന്റെ പാദപീഠത്തിൽ ഇരുന്ന് ദൈവവചനം ശ്രവിച്ചു. കർത്താവിനോടൊപ്പം ചിലവഴിച്ചു സമയങ്ങൾ.
മാർത്ഥ കർത്താവിനെ സത്കരിക്കാൻ ശ്രെമിച്ചത്തിൽ കർത്താവ് തൃപ്തിപ്പെട്ടില്ല. നാം എങ്ങനെ കർത്താവിനെ സത്കരിക്കും എന്നതിൽ അല്ല കർത്താവിനോടൊപ്പം എങ്ങനെ ചിലവഴിക്കും എന്നതാണ് പ്രാധാന്യം. നാം ദൈവത്തിന് എന്ത് കൊടുക്കുന്നു എന്നതല്ല മറിച് എത്ര നേരം കർത്താവിനോടൊപ്പം ചിലവഴിച്ചു എന്നതിലാണ് പ്രാധാന്യം. പ്രാർത്ഥനയിലും, വചന ധ്യാനത്തിലും ദൈവവുമായുള്ള കൂട്ടായ്മയിലും ആണ് നാം കർത്താവിനോടൊപ്പം സമയം ചിലവഴിക്കേണ്ടത്.മറിയയെ പോലെ നല്ല അംശം തിരഞ്ഞെടുക്കാൻ ദൈവം നമ്മളെ സഹായിക്കട്ടെ.
No comments:
Post a Comment