Agape

Thursday, 8 July 2021

"നീതിമാന്റെ അനർത്ഥങ്ങൾ"

നീതിമാന്റെ അനർത്ഥങ്ങൾ
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു,അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു. ദാവീദിന്റെ ജീവിതത്തിൽ കടന്നു വന്ന അനർത്ഥങ്ങൾ എണ്ണിയാൽ തീരാത്തവയാണ്. ദാവീദ് അതിനെ അതി ജീവിച്ചു. ദൈവം സകല കഷ്ടങ്ങളിൽ നിന്നും വിടുവിച്ചു.ദൈവത്തിനു വേണ്ടി എരിവോടെ ശോഭിച്ചു. തന്റെ പൂർവ്വ പിതാക്കന്മാരെ പോലെ നിദ്ര പ്രാപിച്ചു. ദുഷ്ടന്റെ അനർത്ഥം അവനെ കൊല്ലുന്നു. നീതിമാന്റെ അനർത്ഥങ്ങൾ അവനെ ദൈവത്തിങ്കലേക്കു അടുപ്പിക്കുന്നു. അവന്റെ ദൈവത്തിലുള്ള വിശ്വാസം വർധിപ്പിക്കുന്നു. നാം ചിന്തിക്കും എന്തിനാണ് ദൈവം നീതിമാനു അനർത്ഥങ്ങൾ വരുത്തുന്നത് എന്ന് ഒരു കഴുകൻ തന്റെ കുഞ്ഞിനെ പറക്കുവാൻ പഠിപ്പിക്കുന്നത് പോലെ നീതിമാനെ പ്രതിസന്ധികളിൽ കൂടി കടത്തിവിട്ട് ഒരു തികഞ്ഞ ക്രിസ്ത്യാനായി മാറ്റുകയാണ് ദൈവത്തിന്റെ പദ്ധതി.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...