ദൈവസ്നേഹം
നാം പാപികൾ ആയിരിക്കുമ്പോൾ നമ്മുടെ പാപം വഹിച്ചു യേശുക്രിസ്തു കാൽവറിയിൽ യാഗമായതാണ് ദൈവം നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിച്ചത്.
അ സ്നേഹം നമ്മെ നിത്യതയിലേക്ക് നയിക്കുന്നു.
ദൈവം സ്നേഹം ആയതുകൊണ്ട് നമ്മൾ അന്യോന്യം സ്നേഹിക്കണം.
ദൈവത്തെ സ്നേഹിക്കുന്നവൻ അവന്റെ കല്പനകൾ അനുസരിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നവൻ പാപത്തെ വെറുക്കുന്നു. ആകയാൽ വിശ്വാസം, പ്രാത്യാശ, സ്നേഹം ഇവ മൂന്നും നിലനിൽക്കുന്നു ഇവയിൽ വലിയതോ സ്നേഹം തന്നെ. എല്ലാ കൃപാവരങ്ങൾ ഉണ്ടായിട്ടും സ്നേഹം ഇല്ല എങ്കിൽ ഒന്നുമില്ല. കർത്താവ് ഇപ്രകാരം പറഞ്ഞു നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക. ക്രിസ്തീയ മാർഗ്ഗം സ്നേഹത്തിൽ അധിഷ്ഠിതമാണ്.കർത്താവ് ഭൂമിയിൽ വന്നു പാപികളെയും ലോകം തള്ളിക്കളഞ്ഞവരെയും ആണ് സ്നേഹിച്ചത്.
നിങ്ങളെ ആരും സ്നേഹികുന്നില്ലയോ?
കർത്താവായ യേശുക്രിസ്തു കാൽവറി ക്രൂശിൽ യാഗമായി തീർന്നത് നിങ്ങളുടെ പാപപരിഹാരത്തിനാണ്.ഇ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച ദൈവം നിങ്ങളുടെ ഹൃദയത്തിന്റെ വാതിൽ മുട്ടി വിളിക്കുന്നു. നിങ്ങളുടെ ഹൃദയത്തിൽ വസിക്കുവാൻ. നിങ്ങൾ ഹൃദയ വാതിൽ തുറന്ന് കൊടുത്താൽ ദൈവം നിങ്ങളോടൊപ്പം വസിക്കും.
No comments:
Post a Comment