Agape

Sunday, 25 July 2021

വിശ്വാസം

 

വിശ്വാസം
വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.ഒരു വ്യക്തി ദൈവത്തിൽ വിശ്വസിക്കുന്നത് അവന്റെ ഉള്ളിൽ പകർന്നിരിക്കുന്ന ദൈവത്തിന്റെ ആത്മാവ് അവനിൽ വസിക്കുന്നത് കൊണ്ടാണ്. ഒരു മനുഷ്യനിൽ മൂന്നു ഘടകം ഉണ്ട് ആത്മാവ്, പ്രാണൻ, ശരീരം. ഇതിൽ ആത്മാവ് ദൈവത്തിൽ നിന്ന് ഉള്ളതാണ്. മനുഷ്യത്മാവ് ദൈവത്തോട് അനുനിമിഷം ബന്ധപെടാൻ ശ്രമിക്കും. വിശ്വാസം ഒരു വ്യക്തിയിൽ വരുന്നത് കേൾവിയാലും കേൾവി കിസ്തുവിന്റ വചനത്താലും വരുന്നു. ദൈവത്തിന്റെ ശബ്ദം കേൾക്കുന്നത് ഒരു വ്യക്തിയിൽ വിശ്വാസം ഉളവാക്കും. അബ്രഹാം ദൈവത്തിന്റെ ശബ്ദം കേട്ടു ദൈവം പറഞ്ഞത് പോലെ അനുസരിച്ചു വിശ്വാസികളുടെ പിതാവായി. വർദ്ധയ്ക്യത്തിൽ ആയിരുന്ന അബ്രഹാമിനും സാറയ്ക്കും ദൈവം ഒരു മകനെ നൽകും എന്ന് പറഞ്ഞപ്പോൾ ഒരിക്കലും നടക്കില്ല എന്ന് മാനുഷിക ചിന്തയിൽ തോന്നിയ കാര്യം അബ്രഹാം വിശ്വസിച്ചു. വിശ്വസിച്ചത് പ്രാപിച്ചെടുത്തു.
പരിപൂർണമായ വിശ്വാസം നിനക്ക് ഉണ്ടെകിൽ നീ പ്രാർത്ഥിക്കുന്ന അല്ലെങ്കിൽ കല്പിക്കുന്ന കാര്യങ്ങൾ സാധ്യമാകും. പക്ഷെ അല്പം പോലും ആവിശ്വാസം വരാൻ പാടില്ല. കടുക്മണിയുടെ ഉപമ കർത്താവ് പറഞ്ഞത്  കടുക് പരിപൂർണമായി തിങ്ങിനിറഞ്ഞിരിക്കുവാണ് അതുപോലെ പരിപൂർണമായ വിശ്വാസം ഉണ്ടങ്കിൽ നിങ്ങൾ കല്പിക്കുന്നത് പോലെ സംഭവിക്കും.
ദൈവ വചന പഠനത്തിലൂടെയും ദൈവവചന കേൾവിയിലൂടെയും വിശ്വാസം നിങ്ങളിൽ പരിണമിക്കും. ഇ വിശ്വാസം നിലനിൽക്കുന്നതാണ്. ഈ വിശ്വാസം നിങ്ങളെ ദൈവത്തോട് അടുപ്പിക്കുന്നു.
ദൈവത്തിലുള്ള വിശ്വാസം കൊണ്ടു അത്ഭുതങ്ങൾ സൃഷ്‌ടിച്ച അനേകം വിശ്വാസ വീരന്മാരുടെ പട്ടിക എബ്രായർ :11 അധ്യായതിൽ  പറയുന്നു.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...