Agape

Wednesday, 7 July 2021

"കൂരിരുൾ പാതയിൽ ദീപമായി"

ജീവിതത്തിന്റെ കൂരിരുൾ പാതയിൽ ദീപമായി ദൈവം ഉണ്ട്. കൂരിരുൾ പാതയിൽ എവിടെ നിന്നും സഹായമില്ല. ജീവിതത്തിന്റെ ഇടനാഴിയിൽ ചുറ്റും കൂരിരുൾ നീ അനുഭവിച്ചപ്പോൾ ദീപമായി ദൈവം ഇറങ്ങി വന്നു. യാക്കോബ് ജേഷ്ഠവകാശം വാങ്ങിച്ചു ജേഷ്ഠന്റെ അനുഗ്രഹങ്ങളും സമ്പാദിച്ചു ജേഷ്ഠനെ പേടിച്ചു ഓടിപോയി ലൂസിൽ രാത്രി ചിലവഴിച്ചപ്പോൾ ദൈവം ദീപമായി ഇറങ്ങി വന്നു യാക്കോബിന്റെ മുമ്പിൽ. ആരും സഹായമില്ലാതിരുന്നയിടത്തു ദൈവദൂതന്മാർ ഇറങ്ങി വന്നു. ദൈവം ഭാവികാല പ്രവചനം അവനെ അറിയിച്ചു ധൈര്യത്തോടെ ലാബന്റെ ഭനത്തിലേക്കു അയക്കുന്നു. ആരും സഹായമില്ലാതെ നീ കൂരിരുൾ പാതയിൽ നീ തളർന്നിരുന്നപ്പോൾ നിന്നെ തേടി വന്ന യേശുനാഥൻ. യേശുനാഥൻ നിന്റെ കൂരിരുൾ പാതയിൽ നിന്റെ വെളിച്ചമായി നിന്റെ കൂടെയുണ്ട് അക്കരെയെത്തുവോളം.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...