Agape

Wednesday, 14 July 2021

ആശ്രയം യേശുവിലോ അതോ സമ്പത്തിലോ

ആശ്രയം യേശുവിലോ അതോ സമ്പത്തിലോ കർത്താവായ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു, നിങ്ങൾക്കു ദൈവത്തെയും മാമോനെയും (സമ്പത്ത് ) ഒരേ പോലെ സേവിക്കുവാൻ സാധിക്കുകയില്ല. ഒന്നുകിൽ ദൈവം അല്ലെങ്കിൽ സമ്പത്ത്. നമ്മുടെ ആശ്രയം സമ്പത്തിൽ ആണെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക പ്രയാസം ഉള്ള കാര്യം ആണെന്നു യേശുക്രിസ്തു ഉപമയിൽ കൂടി പറഞ്ഞിരിക്കുന്നു. ധനവാൻ, ഒട്ടകം സൂചികുഴിയിലൂടെ കടക്കുന്നതിനു തുല്യമാണെന്ന് എന്നാണ് കർത്താവ് പറഞ്ഞത്. ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പോകത്തില്ല എന്നല്ല പറയുന്നത്. സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ പ്രയാസം ആണെന്നാണ് കർത്താവ് പറഞ്ഞത്.ഒന്നാം സ്ഥാനം ദൈവത്തിന്. ദൈവത്തിന്റെ സ്ഥാനം എടുത്ത് മാമോന് കൊടുത്താൽ സ്വർഗത്തിൽ പ്രവേശിക്കുന്നത് പ്രയാസകരം ആയിരിക്കും. ആശ്രയം യേശുവിൽ ആണെങ്കിൽ സമ്പത്ത് നിന്റെ പിറകെ വരും. യഹോവ നിന്റെ ഇടയാനാണെങ്കിൽ നന്മയും കരുണയും നിന്നെ പിന്തുടരും. നന്മയും കരുണയും നീ പിന്തുടരും എന്നല്ല നിന്നെ പിന്തുടരും. ആശ്രയം യഹോവയിൽ വച്ച പൂർവ്വ പിതാക്കന്മാർ ആയ അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവർ ധനികന്മാർ ആയിരുന്നു. പക്ഷെ അവരുടെ ജീവിതത്തിൽ ദൈവത്തിനായിരുന്നു ഒന്നാം സ്ഥാനം. പ്രിയ ദൈവപൈതലേ ഈ ഭൂമിയിൽ ദൈവം നിന്നെ സൃഷ്ടിച്ചപ്പോൾ നിനക്ക് വേണ്ടുന്നത് എല്ലാം ദൈവം ഇവിടെ ഒരുക്കി വച്ചിടുണ്ട്. നീ ദൈവത്തെ നോക്കി യാത്ര തിരിച്ചാൽ മതി നിനക്ക് വേണ്ടുന്നതെല്ലാം നിന്റെ പിറകാലെ വരും. നീ സമ്പത്തിനെ നോക്കി യാത്ര തിരിച്ചാൽ ലക്ഷ്യസ്ഥാനത്തു എത്താൻ പ്രയാസം ആണെന്നാണ് കർത്താവ് പറഞ്ഞത്.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...