Agape
Tuesday, 6 July 2021
"കരുണയുള്ള ദൈവം മറഞ്ഞിരിക്കുമോ "
കരുണയുള്ള ദൈവം മറഞ്ഞിരിക്കുമോ?
അബ്രഹാമിന്റെ ഭവനത്തിൽ നിന്ന് തന്റെ ദാസിയായ ഹാഗർ തന്റെ മകനുമായി മരുഭൂമിയിൽ ഉഴന്നു നടന്നു. തുരുത്തിയിലെ വെള്ളം തീർന്നപ്പോൾ കുട്ടിയെ കുരുങ്കാട്ടിൻ തണലിൽ ഇട്ടു. അവൾ പോയി അതിനെതിരെ ഒരു അമ്പിൻപാട് ദൂരത്തിരുന്നു. കുട്ടിയുടെ മരണം എനിക്ക് കാണേണ്ട എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.
ദൈവം ബാലന്റെ നിലവിളി കേട്ടു. ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്ന് ഹാഗാറിനെ വിളിച്ചു അവളോട് ;ഹാഗറേ, നിനക്ക് എന്ത്? നീ ഭയപ്പെടേണ്ട, ബാലൻ ഇരിക്കുന്നിടത്തു നിന്ന് അവന്റ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്നു ബാലനെ താങ്ങി എഴുനേൽപ്പിച്ചുകൊൾക, ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നരുളിചെയ്തു.
അബ്രഹാമിന്റെ ഭവനത്തിൽ നിന്ന് നിന്ദിതയായി മരുഭൂമിയിൽ ഉഴന്ന് നടന്ന ഹാഗറിനെയും പൈതലിനെയും ദൈവം കാണുകയും. ബാലന്റെ നിലവിളി കേട്ട ദൈവം അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിചെയ്തു.
പ്രിയ ദൈവപൈതലേ നീ നീറുന്ന വിഷയങ്ങളിൽ, നീ ഭാരപ്പെടുന്ന വിഷയങ്ങളിൽ ദൈവം ഇറങ്ങി വന്നു ഹാഗറിനോട് സംസാരിച്ചപോലെ ദൈവവചനത്തിൽ കൂടി നിന്നോട് സംസാരിക്കും. നീ ഇപ്പോൾ എന്തിനായി ഭാരപ്പെടുന്നുവോ ആ വിഷയം ദൈവം ഒരു അനുഗ്രഹം ആക്കി മാറ്റും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment