Agape

Monday, 5 July 2021

"ഭയം നിങ്ങളെ നശിപ്പിക്കുമോ?"

ഭയം നിങ്ങളെ നശിപ്പിക്കുമോ?
ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ഭയം ആണ് എല്ലാകാലതും എങ്കിൽ നിങ്ങളിൽ വസിക്കുന്നത് പരിശുദ്ധത്മാവ് അല്ല. തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കും. പരിശുദ്ധത്മാവിന്റെ ഫലങ്ങളിൽ ഒന്നായ സ്നേഹം നിങ്ങളിൽ വസിക്കുന്നില്ലെങ്കിൽ പിന്നെ വസിക്കുന്നത് ഭയം ആണ്. പത്രോസ് ഭയപ്പെട്ടു വെള്ളത്തിൽ താഴുവാൻ തുടങ്ങി. ഭയം നിങ്ങളെ പിറകിലേക്ക് വലിക്കുന്ന ഒരു ശക്തി ആണ്. മുമ്പോട്ട് പോകേണ്ട നിങ്ങളെ പിറകിലേക്ക് വലിക്കുന്ന ഒരു പൈശാചിക ശക്തിആണ് ഭയം. ചിലപ്പോൾ രോഗഭയം ആയിരിക്കാം, ചിലപ്പോൾ നിങ്ങളുടെ വിവിധ വിഷയങ്ങളെ പറ്റിയുള്ള ഭയം ആയിരിക്കും. നിങ്ങളെ ഒരു തരത്തിലും മുമ്പോട്ട് വിടാതെ ഒരു കയറിൽ കെട്ടി ഇടുന്നത് പോലെ പിശാച് നിങ്ങളെ ഭയത്തിൽ കൂടി നിങ്ങളെ ബന്ധിക്കും. ഇതിനെ എപ്രകാരം മറികടക്കണം എന്നു വച്ചാൽ നിങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞു പരിശുദ്ധത്മാവിനെ നിങ്ങളിലേക്ക് സ്വാഗതം ചെയ്യണം. പരിശുദ്ധത്മാവ് നിങ്ങളിൽ വരുമ്പോൾ സകല ഭയവും നിങ്ങളിൽ നിന്ന് നീങ്ങിപോകും. ദൈവീക സ്നേഹം നിങ്ങളിൽ വ്യാപരിക്കും. നിങ്ങളുടെ പരാജയ ഭീതി മാറി ജയതിന്റെയും ഉല്ലാസത്തിന്റെയും ഘോഷം നിങ്ങളിലും നിങ്ങളുടെ ഭവനത്തിലും വസിക്കും. നീണ്ട നാളുകളായി നിങ്ങളെ ബന്ധിച്ചിരുന്ന പരാജയ ഭീതി മാറി സന്തോഷവും ആനന്ദവും നിങ്ങളിൽ ആവസിക്കും.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...