Agape

Friday, 9 July 2021

ദൈവമേ എന്തുകൊണ്ട് എനിക്ക് ഈ പരിശോധന?

ദൈവമേ എന്തുകൊണ്ട് എനിക്ക് ഈ പരിശോധന? പലപ്പോഴും നമ്മൾ പറയുന്ന ഒരു വാചകം ആണ്. ദൈവമേ എനിക്ക് എന്തിനാണി പരിശോധന. ദൈവം നമ്മളിൽ ഉള്ള അശുദ്ധി മാറ്റി ശുദ്ധീകരിച്ചു ദൈവത്തോട് ചേർത്ത് നിർത്തുന്ന ഒരു പ്രക്രീയ ആണ് പരിശോധന. ദൈവം സ്നേഹിക്കുന്നവരെ ആണ് കൂടുതലും പരിശോധനയിൽ കൂടി കടത്തിവിടുന്നത്. ചിലപ്പോൾ രോഗം ആയിരിക്കാം, ചിലപ്പോൾ സാമ്പത്തിക പ്രയാസങ്ങൾ ആകാം അങ്ങനെ ഓരോ വ്യക്തിക്കും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെയും പരിശോധനയിൽ പൊന്നു പോലെ പുറത്തു വരണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. പരിശോധനയിൽ നമ്മുടെ വിശ്വാസം വർധിച്ചു അശുദ്ധി എല്ലാം മാറി ദൈവം ആഗ്രഹിക്കുന്ന മാനപാത്രമായി പുറത്തുവരണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. നമുക്ക് സഹിക്കാൻ കഴിയുന്ന പരിശോധന മാത്രമേ ദൈവം തരുകയുള്ളു. നമ്മളെ വിശുദ്ധീകരിച്ചു കർത്താവിന്റെ വരവിങ്കലിൽ എടുക്കപെടുവാൻ വേണ്ടിയാണ് ഓരോ പരിശോധനയിൽ കൂടി ദൈവം കടത്തിവിടുന്നത്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...