വഴിതെറ്റി വളരുന്ന യുവതലമുറയും മാതാപിതാക്കന്മാരുടെ കടമയും.
ബാലനെ നടകേണ്ടുന്ന വഴിയിൽ അഭ്യസിപ്പിക്ക അവൻ വൃദ്ധനായാലും അതു വിട്ടു മാറുകില്ല. കുഞ്ഞുങ്ങളെ ചെറുപ്രായത്തിലെ വചനം പഠിപ്പിച്ചാൽ അവർ വളർന്നു വരുമ്പോൾ പാപം ചെയാൻ പിശാച് ഉദ്യമിപികുമ്പോൾ മനസാക്ഷി അരുത് എന്നു പറഞ്ഞു വിലക്കും. ദൈവം ആയിരുന്ന യേശുക്രിസ്തുവിനെ പിശാച് പരീക്ഷിച്ചപ്പോൾ ദൈവവചനം കൊണ്ടാണ് കർത്താവ് പിശാചിനെ ജയിച്ചത്.
മാതാപിതാക്കൾ കുഞ്ഞുങ്ങളെ ദൈവ വചനം പഠിപ്പിക്കണം.അവർ വളർന്നു വരുമ്പോൾ അവരുടെ സുഹൃത്തുക്കൾ ആരൊക്കെയാണ് എന്നൊക്കെ മാതാപിതാക്കൾ അറിഞ്ഞിരിക്കണം. പല യുവതലമുറയും വഴി തെറ്റുന്നത് കൂട്ടുക്കാരുടെ തെറ്റായ ഉപദേശത്തിലൂടെ ആണ്. മാതാപിതാക്കൾ നിങ്ങളുടെ യുവ തലമുറ പറയുന്ന കാര്യങ്ങൾ കേൾക്കാൻ ശ്രെദ്ധ വെയ്ക്കുകയും. അവരോടു കാര്യങ്ങൾ താല്പര്യത്തോടെ ചോദിച്ചു മനസിലാകുകയും ചെയ്താൽ യുവ തലമുറ സഞ്ചരിക്കുന്ന പാത നിങ്ങൾക്കു മനസിലാക്കാൻ സാധിക്കും. ഇന്ന് പല മാതാപിതാക്കൾക്കും തങ്ങളുടെ തലമുറ എന്തു ചെയുന്നു എന്നു പോലും അറിയാൻ സാധിക്കുന്നില്ല.
മാതാപിതാക്കൾക്കു പറയുന്നത് യുവതലമുറ അനുസരിക്കുന്നില്ലെങ്കിൽ അവർക്കു ഇഷ്ടപെടുന്ന ഒരു ക്രിസ്തീയ മെന്ററേ ഏർപ്പെടുത്തികൊടുക്കുക.
മാതാപിതാക്കൾ യുവതലമുറയോട് സ്നേഹത്തിൽ സംസാരിക്കുക.സ്നേഹത്തിൽ സംസാരിക്കുന്നത് യുവതലമുറയെ മാതാപിതാക്കളോട് കൂടുതൽ അടുപ്പിക്കും. യുവതലമുറ ഇഷ്ടപെടുന്ന ഭക്ഷണം പാചകം ചെയ്തു നൽകുക ഇതൊക്കെ മാതാപിതാകളിലേക്ക് കൂടുതൽ അടുപ്പിക്കും.
മദ്യപാനവും മയക്കുമരുന്നും ആണ് യുവ തലമുറയേ കൂടുതലും വഴി തെറ്റിക്കുന്നത്. സുഹൃത്തുക്കൾ മുഖേന ആണ് ഇതിനൊക്കെ അടിമപ്പെടുന്നത്. അഥവാ തലമുറ മദ്യത്തിനും മയകുമരുന്നിനും അടിമപ്പെട്ടിട്ടുണ്ടെങ്കിൽ ലഹരിവിമുക്തി കേന്ദ്രങ്ങളിൽ പ്രേവേശിപ്പിച്ചു അവരെ അതിൽ നിന്ന് മുക്തം ആക്കാൻ ശ്രമിക്കണം.
മാതാപിതാക്കൾ തങ്ങളുടെ തലമുറയക്ക് നല്ല ഒരു ആത്മീയ സുഹൃത്തിനെ തിരഞ്ഞെടുക്കാൻ സഹായിക്കുക. അതുപോലെ തന്നെ നല്ല ഒരു മെന്ററെ അവർക്കു തിരഞ്ഞെടുത്തു നൽകുക. അതിലുപരി ദൈവ വചനം ചെറുപ്രായം മുതൽ പഠിപ്പിക്കുക.
No comments:
Post a Comment