Agape

Friday, 16 July 2021

യഥാർത്ഥ വഴികാട്ടി

 യഥാർത്ഥ വഴികാട്ടി

ദിശ അറിയാത്തവർക്ക് ദൈവം ദിശ കാണിച്ചു കൊടുക്കുന്നു.യിസ്രായേൽ മക്കൾ മിസ്രയേമിൽ നിന്ന് കനാനിലേക്ക് യാത്ര ചെയ്തപ്പോൾ എങ്ങും വഴി തെറ്റിയതായി പറയുന്നില്ല. യഹോവ ആയ ദൈവം ആയിരുന്നു അവരുടെ വഴികാട്ടി. ഇരുളിൽ ജീവിക്കുന്നവന് പ്രകാശം ഒരു വഴികാട്ടി ആണ്. പാപത്തിൽ ജീവിക്കുന്നവനെ സ്വർഗത്തിലേക്ക് എത്തിക്കുന്ന വഴികാട്ടി ആണ് യേശു ക്രിസ്തു.

വഴി തെറ്റുമ്പോൾ, ദിശ തെറ്റുമ്പോൾ ആരും സഹായിക്കാൻ ഇല്ലാത്തപ്പോൾ ദൈവം വഴികാട്ടി ആയി എത്തുന്നു.

പ്രിയ ദൈവ പൈതലേ നിന്റെ ഇഹലോക യാത്രയിൽ വഴികാട്ടി ആയി ദൈവം ഉണ്ട്. നിനക്ക് എന്തു പ്രയാസം വന്നാലും യേശുക്രിസ്തു നിന്നെ സഹായിക്കാൻ ഉണ്ട്. നീ ദിശ തെറ്റുമ്പോൾ അവൻ വഴി ഇതാകുന്നു എന്നു അരുളി ചെയുന്നു. നിന്റെ ജീവിതയാത്രയിൽ നിനക്ക് താങ്ങും തണലും ആയി ദൈവം ഉണ്ട്. ഏതു സമയത്തും അവനിൽ ആശ്രയിക്കാം. എന്തു പ്രതികൂലം വന്നോട്ടെ താങ്ങുവാൻ ദൈവം ഉണ്ട്. യിസ്രായേൽ മക്കൾ 40 വർഷം മരുഭൂമിയിൽ നടന്നു ദൈവം ആയിരുന്നു അവരുടെ വഴികാട്ടി. അവർക്കു വേണ്ടുന്നതെല്ലാം ദൈവം അവരുടെ യാത്രയിൽ നൽകി. 


No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...