പ്രാർത്ഥന
ഒരു വ്യക്തിയെ ദൈവവുമായി ബന്ധിപ്പിക്കുന്ന മാർഗ്ഗം ആണ് പ്രാർത്ഥന. ഒരു ടെലിഫോണിൽ സംസാരിക്കുന്നതു പോലെ നമുക്ക് നമ്മുടെ ആവശ്യങ്ങൾ കർത്താവിനോട് അറിയിക്കാം. കർത്താവിന്റെ മറുപടികായി കാത്തിരിക്കുന്നവരോട് പ്രാർത്ഥനയിൽ ദൈവം സംസാരിക്കുന്നതുമാണ്.
പ്രാർത്ഥന മനുഷ്യനെ പരീക്ഷയിൽ കടത്താതിരിപ്പാൻ സഹായിക്കുന്നു.
നീതിമാന്റെ പ്രാർത്ഥന ദൈവം ശ്രെദ്ധയോടെ കേൾക്കുന്നു. സകല മനുഷ്യരുടെയും പ്രാർത്ഥന ദൈവം കേൾക്കുന്നു. പ്രാർത്ഥനയിൽ രോഗം സൗഖ്യം ആകും. പ്രാർത്ഥനയിൽ സാത്താന്യ ബന്ധനങ്ങൾ അഴിയും.
എങ്ങനെ പ്രാർത്ഥിക്കണം?
Father God നോട് യേശുക്രിസ്തുവിന്റെ നാമത്തിൽ പരിശുത്മാവിന്റെ സഹായത്തോടെ പ്രാർത്ഥിക്കണം.
പ്രാർത്ഥനയുടെ മറുപടി ദൈവം ആണ് തീരുമാനിക്കുന്നത്. മറുപടി ലഭിക്കുന്നത് ദൈവത്തിന്റെ സമയത്താണ് അതു താമസിക്കുകയും ഇല്ലാ നേരത്തെ ആകുകയും ഇല്ല. പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നു എന്ന് തോന്നുത് നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് ലഭിക്കാത്തത് കൊണ്ടാണ്.
പ്രാർത്ഥന ഏതു സമയത്തും എവിടെ വെച്ചും ആർക്കും ദൈവത്തോട് കഴിക്കാവുന്നതാണ്.
ദൈവവുമായി മനുഷ്യൻ ഇടതടവില്ലാതെ ബന്ധപെടാൻ ആണ് ഇടവിടാതെ പ്രാർത്ഥിപ്പാൻ ദൈവ വചനം അനുശാസിക്കുന്നത്.
കർത്താവായ യേശുക്രിസ്തു താൻ ദൈവം ആയിരുന്നിട്ടു പോലും രാത്രികാലങ്ങളിൽ മലമുകളിൽ പ്രാർത്ഥിക്കാൻ പോകുമായിരുന്നു. ഇത് പ്രാർത്ഥനയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
No comments:
Post a Comment