Agape

Monday 26 July 2021

വെല്ലുവിളികളെ തരണം ചെയുന്ന വിശ്വാസം

 

വെല്ലുവിളികളെ തരണം ചെയുന്ന വിശ്വാസം


കർത്താവായ യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചവർ വിശ്വാസ സമ്പന്തമായി പലപ്പോഴും പ്രതിക്കൂലങ്ങളെ തരണം ചെയ്യണം. ഒരു കുട്ടി ഒന്നാം സ്റ്റാൻഡേർഡിൽ നിന്ന് രണ്ടാം സ്റ്റാൻഡേർഡിൽ എത്തണണമെങ്കിൽ ഒരു പരീക്ഷ വിജയിക്കേണ്ടത് ഉണ്ട്.അതുപോലെ ഒരു ക്രിസ്തീയ വിശ്വാസി ക്രിസ്തു എന്ന തലയോളം വളരുന്നതുവരെ പ്രതിക്കൂലങ്ങളിൽ, പരീക്ഷ, പരിശോധന, വെല്ലുവിളി  ഇവയിൽ കൂടി കടക്കേണ്ടതായി വരും. പരീക്ഷ ജയിച്ച മനുഷ്യൻ ഭാഗ്യവാൻ.
പൗലോസ് തന്റെ ക്രിസ്തുവിലുള്ള വിശ്വാസത്താൽ എത്രത്തോളം പരിശോധനകളെ തരണം ചെയ്തു.
ആദ്യം വേണ്ടുന്നത് ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനം ഇടുക. ദൈവ വചനം പ്രമാണിക്കുക. വിശ്വാസം ദൈവവചന കേൾവിയാൽ നമ്മളിൽ ഉരുവാകും. വിശ്വാസം ഉണ്ടെങ്കിൽ  നിനക്കെതിരെ വരുന്ന ശത്രുവിന്റെ ആയുധങ്ങളെ തടക്കുവാൻ സാധിക്കും.ഒരു ക്രിസ്തീയ വിശ്വാസിയുടെ സർവയുധ വർഗ്ഗത്തിൽ പരിച ആണ് വിശ്വാസം. അതെ സമയം മലകളെ നീക്കുവാൻ തക്കതായതാണ് വിശ്വാസം.നിന്റെ മുമ്പിൽ മലപോലെയുള്ള പ്രശ്നങ്ങൾ ആണോ ഉള്ളത് നിന്റെ വിശ്വാസം കൊണ്ട് അതിനെ മറികടക്കാം.യേശുക്രിസ്തുവിൽ ഉള്ള വിശ്വാസത്തിൽ ആണ്  പുതിയ നിയമ ഭക്തന്മാർ എല്ലാം പ്രതിക്കൂലങ്ങളെയും വെല്ലുവിളികളെയും തരണം ചെയ്ത്. "ഇന്ന് ഞാൻ മരിച്ചാൽ യേശുക്രിസ്തുവിനോട് കൂടെ സ്വർഗ്ഗരാജ്യത്തിൽ , ഇന്ന് ഞാൻ ജീവനോടിരുന്നാൽ യേശുക്രിസ്തു ക്രിസ്തുവിന് വേണ്ടി ഈ ഭൂമിയിൽ ഇതായിരിക്കട്ടെ ആപ്ത വാക്യം.

No comments:

Post a Comment

"തളർന്നുപോകരുതേ "

തളർന്നുപോകരുതേ. ജീവിതത്തിന്റെ വഴിത്താരയിൽ ആരും സഹായത്തിനില്ലെങ്കിലും ദൈവം തന്റെ ദൂതനെ അയച്ചു നമ്മെ ധൈര്യപെടുത്തും.ഇന്ന് നാം കടന്നു പോകുന്ന പ...