ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനം ഇട്ടവൻ
പ്രിയ ദൈവ പൈതലേ നീ നിന്റെ ജീവിതത്തിന്റെ അടിസ്ഥാനം ഇട്ടേക്കുന്നത് പാറമേൽ ആണോ അതോ മണലിൽമേൽ ആണോ?
മണലിൽമേൽ ആണെങ്കിൽ വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീടിന്മേൽ അലച്ചു, അതു വീണു ;അതിന്റ വീഴ്ച വലിയതായിരുന്നു. ദുഷ്ടന്റെ അനർത്ഥം അവനെ കൊല്ലുന്നു.
പാറമേൽ ആണെങ്കിൽ വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീടിന്മേൽ അലച്ചു ;അതു പാറമേൽ അടിസ്ഥാനം ഉള്ളതാകയാൽ വീണില്ല. ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനം ഇട്ട ദൈവ പൈതലിനെ ഈ ലോകത്തിലെ വന്മഴക്കോ നദികൾ പൊങ്ങിയാലോ കാറ്റു അടിച്ചാലോ ഭയപ്പെടേണ്ട ആവശ്യം ഇല്ല. ക്രിസ്തുവാകുന്ന പാറമേൽ ആണ് അടിസ്ഥാനം ഇട്ടേക്കുന്നത്.
കർത്താവിന്റെ വചനങ്ങളെ കേട്ടു ചെയുന്ന ബുദ്ധിമാനായ മനുഷ്യനാണോ താങ്കൾ, പേടിക്കേണ്ട വചനം ഇപ്രകാരം പറയുന്നു നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യം ആകുന്നു അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു. ദൈവ പൈതലേ നീ ദൈവ വചനം അനുസരിക്കുന്ന നീതിമാൻ ആണോ പ്രശ്നങ്ങൾ വരും ജീവിതത്തിൽ പക്ഷെ നീ അതിനെ മറി കടക്കും കാരണം നീ നില്കുന്നത് ക്രിസ്തുവാകുന്ന പാറമേൽ ആണ്.
No comments:
Post a Comment