വിശ്വാസം പഴയനിയമത്തിൽ പഠിക്കുമ്പോൾ അദ്യം നമ്മെ ഓർമപെടുത്തുന്നത് അബ്രഹാം ആണ്. ദൈവം തന്നെ വിളിച്ചു വേർതിരിക്കുമ്പോൾ ദൈവം കാണിപ്പനിരിക്കുന്ന ദേശത്തേക്ക് യാത്രയായി. ദൈവത്തോട് തിരിച്ചു ഒന്നും ചോദിച്ചില്ല.പ്രിയ ദൈവ പൈതലേ വിശ്വാസത്തിന്റെ ആദ്യ പടി എന്നു പറയുന്നത് ദൈവം പറയുന്നത് അനുസരിക്കുക തിരിച്ചു ഒന്നും ചോദിക്കാതെ.
തന്റെ മകനെ യാഗം ആകുവാൻ ദൈവം കല്പിച്ചപ്പോൾ തന്റെ ഭാര്യയോട് പോലും ചോദിക്കാതെ മകനെ യാഗം കഴിക്കുവാൻ കൊണ്ടുപോയി. ദൈവത്തിന്റെ വാക്ക് അനുസരിച്ചു താൻ യാഗം കഴിക്കുവാൻ തുടങ്ങി ദൈവം അബ്രഹാമിന്റെ വിശ്വാസം കണ്ടു ദൈവം അവനെ അനുഗ്രഹിച്ചു. വിശ്വാസികളുടെ പിതാവായി നാമകരണം ചെയ്തു.
പ്രിയ ദൈവ പൈതലേ വിശ്വാസo കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. നമ്മുടെ വിശ്വാസo എത്ര ഉണ്ട് സക്കായിയുടെ വിശ്വാസമാണോ, കനന്യ സ്ത്രിയുടെ വിശ്വാസം ആണോ യായിറോസിന്റ വിശ്വാസം ആണോ അതോ തോമസിന്റെ വിശ്വാസം ആണോ. സ്വയം ശോധന ചെയുക. നിങ്ങളുടെ വിശ്വാസത്തിന്റെ പരിധികനുസരിച്ചായിരിക്കും നിങ്ങളുടെ പ്രാർത്ഥനയുടെ മറുപടി. നിങ്ങളുടെ വിശ്വാസം കടുക്മണിയോളം നിറഞ്ഞതാണെകിൽ കാട്ടത്തിയോട് സമുദ്രത്തിൽ പോയി വീഴാൻ പറഞ്ഞാൽ അങ്ങനെ സംഭവിക്കും.
പ്രിയ ദൈവ പൈതലേ ദൈവത്തിലുള്ള വിശ്വാസം വർധിക്കട്ടെ. മൂന്ന് ബാലന്മാരെ തീയിൽ ഇട്ടപ്പോൾ അവർ പറഞ്ഞ ഒരു വാചകം ഉണ്ട് ഞങ്ങളുടെ ദൈവം തീയിൽ നിന്ന് ഞങ്ങളെ വിടുവിച്ചില്ലെങ്കിൽ പോലും ഞങ്ങൾ ഈ ബിoബത്തെ നമസ്കരിക്കുകയില്ല. അവരുടെ ദൈവ വചനം നിമിത്തം ഉള്ള എരിവ് കണ്ടു നാലാമനായി ദൈവം അവിടെ ഇറങ്ങി വന്നു.
പ്രിയ ദൈവ പൈതലേ നിന്റെ വിശ്വാസം വർധിക്കട്ടെ നിന്റെ ഭാരപ്പെടുന്ന വിഷയങ്ങളിൽ ദൈവം നിനക്ക് വേണ്ടി ഇറങ്ങി വരും.
No comments:
Post a Comment