കുഞ്ഞുങ്ങളെ എങ്ങനെ നന്നായി വളർത്താം
[ ] കുഞ്ഞുങ്ങളെ ക്രിസ്തീയ മാർഗത്തിൽ വളർത്തുന്നതിൽ മാതാപിതാക്കൾക് തുല്യ പ്രാധാന്യം ആണ് ഉള്ളത്.
കുഞ്ഞുങ്ങളെ ബാല്യ പ്രായത്തിൽ ക്രിസ്തീയ ഗാനങ്ങൾ കേൾപ്പിക്കുക. ബൈബിളിലെ വാക്യങ്ങൾ കുഞ്ഞുങ്ങളെ വായിച്ചു കേൾപ്പിക്കുക. ബൈബിളിലെ ചെറുകഥകൾ കുഞ്ഞുങ്ങളെ വായിച്ചു കേൾപ്പിക്കുക. ക്രിസ്തീയ ആക്ഷൻ സോങ്ങുകൾ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. ബൈബിൾ ചിത്രങ്ങൾ നിറം കൊടുക്കാൻ നൽകുക. ബൈബിൾ കാർട്ടൂണുകൾ കാണുവാൻ അവസരം നൽകുക.സൺഡേ സ്കൂളിന് പോകുവാൻ അവസരം നൽകുക.
[ ] മാതാപിതാക്കൾ കുഞ്ഞുങ്ങളെ അമിതമായി ശകാരിക്കരുത്. കുഞ്ഞുങ്ങൾ കേൾക്കേ മറ്റുള്ളവരുടെ കുറ്റം പറയാതിരിക്കുക. കുഞ്ഞുങ്ങളെ ചീത്ത വിളിക്കരുത്. കുഞ്ഞുങ്ങളെ ചീത്തപേര് വിളിക്കരുത്. കുഞ്ഞുങ്ങളോട് കള്ളം പറയരുത്. കുഞ്ഞുങ്ങളെ കോപിച്ചു ഉപദ്രവിക്കരുത്. കുഞ്ഞുങ്ങൾ തെറ്റ് ചെയ്താൽ പറഞ്ഞു മനസിലാക്കി ആവശ്യമെങ്കിൽ മുട്ടിനു താഴെ ചെറിയ വടി കൊണ്ട് അടിക്കാം.
[ ] പ്രാഥമികകൃത്യങ്ങൾ സ്വയം ചെയ്യാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുക. ആഹാരം സ്വയമായി ഭക്ഷിക്കുവാൻ പഠിപ്പിക്കുക.മുതിർന്നവരെ ബഹുമാനിക്കാൻ പഠിപ്പിക്കുക.മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ മുമ്പിൽ വച്ചു വഴക്ക് കൂടരുത്.
[ ] കുഞ്ഞുങ്ങളുടെ ചെറിയ ആവശ്യങ്ങൾ സാധിപ്പിച്ചു കൊടുക്കുക.
[ ] കുഞ്ഞുങ്ങൾ സ്കൂളിൽ പോയി തുടങ്ങുമ്പോൾ നല്ല സുഹൃത്തകളെ തിരഞ്ഞെടുക്കാൻ സഹിയിക്കുക. അധ്യാപകരെ ബഹുമാനിക്കുവാൻ പഠിപ്പിക്കുക. സ്കൂളിൽ കൊണ്ടുപോകുന്ന ഭക്ഷണം പാഴാക്കാൻ അനുവദിക്കരുത്.
ഭക്ഷണം കഴിക്കുമ്പോൾ ദൈവത്തിന് നന്ദി അർപ്പിക്കുവാൻ പരിശീലിപ്പിക്കുക.
ഭവനത്തിൽ നിന്ന് സ്കൂളിലേക്കും സ്കൂളിൽ നിന്ന് ഭവനത്തിൽ എത്തുമ്പോഴും ദൈവത്തിന് നന്ദി അർപ്പിക്കുവാൻ പരിശീലിപ്പിക്കുക.

No comments:
Post a Comment