Agape

Tuesday, 22 June 2021

"ക്രിസ്തീയ ജീവിതം സുഖകരമാണോ "

ഒരു ക്രിസ്ത്യാനി യേശുക്രിസ്തുവിനെ പോലെ തന്റെ ക്രൂശൂമെന്തി യാത്ര ചെയ്യണം. ഓരോ വ്യക്തിയുടെയും ക്രൂശ് വ്യതാസപ്പെട്ടിരിക്കും. കർത്താവ് ഇപ്രകാരം പറയുന്നു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിക്കുവിൻ. എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നു. കർത്താവിന്റെ നുകം വഹിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരും. ജീവന്റെ പാത ഇടുക്കമുള്ളത്. ക്രിസ്തീയ ജീവിത പാത ഇടുക്കവും ഞരുക്കവും ഉള്ളതാണ്. വിശാലമായ വാതിൽ നാശത്തിന്റ മാർഗം ആകുന്നു. വിശാല വാതിലിൽ കൂടി യാത്ര ചെയ്യുവാണെങ്കിൽ എന്തും ചെയ്യാം ആരെയും പേടിക്കണ്ട പക്ഷെ എത്തിചേരുന്നത് നരകത്തിൽ ആണെന്ന് മാത്രം. ക്രിസ്തീയ മാർഗം ഞെരുക്കം ഉള്ളതാണ്. ആദിമ പിതാക്കന്മാർ എല്ലാവരും തങ്ങളുടെ ക്രൂശും ഏന്തി കഷ്ടതകൾ സഹിച്ചു ദൈവത്തിന്റെ സന്നിധിയിൽ എത്തി. ഒന്ന് ശോധന ചെയ്യാമോ ഞാൻ കടന്നുപോകുന്നത് വിശാല വാതിലിൽ കൂടി ആണോ അതോ ജീവന്റെ പാതയിലോ?

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...