Agape

Tuesday 29 June 2021

ദൈവം ക്ഷെമിക്കാത്ത പാപം ഏത്?

ദൈവം ക്ഷെമിക്കാത്ത പാപം ഏത്? പരിശുദ്ധത്മവിനെ ദുഃഖിപ്പിക്കുക എന്നു പറയുന്നത് കർത്താവ് ക്ഷെമിക്കുകയില്ല. ആദിമ സഭയിൽ ശിഷ്യന്മാർ തങ്ങൾക്കുള്ളതെല്ലാം വിറ്റു പെറുക്കി അപ്പോസ്തലന്മാരുടെ കാൽക്കൽ വെച്ചു. അനന്യാസും സഫീരയും തങ്ങൾക് ഉള്ളതിൽ കുറച്ചു മാറ്റി വച്ചിട്ട്. ബാക്കി മുഴുവനും പത്രോസിന്റെ കാൽക്കൽ വെച്ചു. യഥാർത്ഥത്തിൽ അവർ പത്രോസിന്റെ കാൽകൽ വച്ചതു തങ്ങളുടെ മുഴുവൻ സമ്പാദ്യം ആണെന്ന് പറഞ്ഞാണ്. ഇത് പരിശുത്മവിനോട് വ്യാജം കാണിക്കയാൽ തത്സമയം രണ്ടു പേരുടെയും പ്രാണനെ വിട്ടു. അല്പം മാറ്റി വച്ചിടുണ്ട് എന്നു പറഞ്ഞിരുന്നെങ്കിൽ പരിശുദ്ധത്മവിനോട് വ്യാജം കാണിപ്പൻ ഇടവരികയില്ലാരുന്നു. മരണപെടുവാനും ഇട വരികയില്ലായിരുന്നു. പ്രിയ ദൈവമക്കളെ നമ്മുടെ മാനസിക നിലവാരത്തെ നന്നായി അറിയുന്ന പരിശുദ്ധത്മാവിനോട് വ്യാജം പറയുവാൻ ഇടവരരുത്.നമ്മുടെ ഹൃദയത്തിൽ വസിക്കുന്ന പരിശുദ്ധത്മാവ് അനുദിനം നമ്മെ വഴി നടത്തുന്ന പരിശുദ്ത്മാവ് ദുഖിക്കാൻ ഇടവന്നാൽ പിതാവം ദൈവം പോലും ക്ഷമിക്കുകയില്ല.

No comments:

Post a Comment

"ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം."

ജീവിത ഭാരങ്ങൾ വഹിക്കുന്ന ദൈവം. ജീവിതത്തിൽ ഭാരങ്ങൾ, പ്രയാസങ്ങൾ വർധിക്കുമ്പോൾ ഒന്നോർക്കുക യേശുദേവന്റെ വാക്കുകൾ "അധ്വാനിക്കുന്നവരും ഭാരം ച...