Agape

Thursday, 24 June 2021

"ഒരു താലന്ത് ലഭിച്ചവൻ"

ഒരു താലന്ത് ലഭിച്ചവൻ ദൈവ പൈതലേ സ്വർഗ്ഗ രാജ്യ വ്യാപ്തികായി ഓരോ കഴിവുകൾ ദൈവം നമുക്ക് നൽകിയിട്ടുണ്ട്. ചിലർക്കു ദൈവത്തിനു വേണ്ടി പാടുവാൻ ആയിരിരകാം, ചിലർക്ക് പ്രബോധിപ്പിക്കാൻ ആയിരിക്കാം, മറ്റു ചിലർക്ക് സഹായിപ്പാനുള്ള വരം ആയിരിക്കും എന്നിങ്ങനെ ഒട്ടനവധി കഴിവുകൾ ദൈവരാജ്യ വ്യാപ്തി കായി ദൈവം നൽകിയിരിക്കുന്നു.ഈ വിവിധ കഴിവുകൾ നീ വിനിയോഗിക്കാതിരുന്നാൽ ദൈവം വന്നു നിനക്ക് തന്ന താലന്ത് വ്യാപാരം ചെയ്യാത്തതിനെ ചോദ്യം ചെയുമ്പോൾ അവിശ്വസ്ഥൻ ആയാൽ ഒരു താലന്ത് കിട്ടിയവന്റെ അവസ്ഥ വരും.ഒരു താലന്ത് കിട്ടിയവൻ അതു വ്യാപാരം ചെയ്യുമെന്നാണ് കർത്താവ് വിചാരിച്ചത്. ഓരോരുത്തരുടെ കഴിവുകൾ അനുസരിച്ചാണ് ദൈവം താലന്ത് നൽകിയത്. ഒരു താലന്ത് കിട്ടിയവൻ അവിശ്വസ്ഥത കാണിച്ചതുകൊണ്ട് ദൈവം അവനെ എന്തു ചെയ്യും എന്നാണ് താഴെ പറയുന്നത്.ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളി കളവിൻ ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും( മത്തായി 25:30). പ്രിയ ദൈവപൈതലേ വിശുദ്ധിയോടെ ജീവിച്ചാൽ മാത്രം പോരാ,ദൈവം നൽകിയ താലന്തുകൾ നാം അതു വിനിയോഗിച്ചില്ല എങ്കിൽ, ഒരു താലന്ത് കിട്ടിയവന്റെ അവസ്ഥ നമുക്കും വരാനിടയുണ്ട് എന്നാണ്, യേശു ക്രിസ്തു ഉപമയിൽ കൂടി പഠിപ്പിച്ചത്.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...