യഹോവയുടെ ദൂതൻ പഴയ നിയമത്തിൽ ആര്?
"യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തു നിന്ന് അബ്രഹാമിനോട് വിളിച്ച് അരുളിച്ചെയ്തത് :നീ ഈ കാര്യം ചെയ്ത്, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കകകൊണ്ട് ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും. നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടക്കരയിലെ മണൽപോലെയും അത്യന്തം വർധിപ്പിക്കും. നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്ക് അനുസരിച്ചത് കൊണ്ടു നിന്റെ സന്തതി മുഖാന്തിരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെകൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിചെയുന്നു.( " Genesis 22:15-18)
അബ്രഹാമിനോട് യഹോവയുടെ ദൂതൻ അബ്രഹാമേ, അബ്രഹാമേ എന്നു രണ്ടു പ്രാവശ്യം വിളിച്ചപ്പോൾ അബ്രഹാം കേട്ടത് ദൈവത്തിന്റെ അരുളപ്പാടയിട്ടാണ്.ദൈവം ആയിരുന്നു യഹോവയുടെ ദൂതൻ ആയി പഴയ നിയമത്തിൽ രേഖപെടുത്തിയിരിക്കുന്നത്. യാക്കോബ് യഹോവയുടെ ദൂതനുമായി മല്ലുപിടിച്ചു. മനോഹ യഹോവയുടെ ദൂതന്റ അരുളപ്പാട് കേക്കുന്നു. ഗിദയോൻ യഹോവയുടെ ദൂതന്റ അരുളപ്പാട് കേൾക്കുന്നു. ഇവിടെയെല്ലാം യഹോവയുടെ ദൂതൻ എന്നു പറഞ്ഞിരിക്കുന്നത് ദൈവത്തെ തന്നെയാണ്.
No comments:
Post a Comment