Agape

Sunday, 25 April 2021

"ദൈവത്തിന്റെ മുദ്ര "

 ദൈവത്തിന്റെ മുദ്ര എന്താണ്?

യേശുക്രിസ്തു കാൽവരി ക്രൂശിൽ യാഗമായി തീർന്നതിന്റെ പ്രതീകത്മികമായ  ഒന്നാണ് അബ്രഹം യിസഹാക്കിന് പകരമായി ആട്ടിൻകുട്ടിയെ യാഗം കഴിച്ചത്.  ആദം മുതൽ യിസഹാക്ക് വരെയുള്ളവരുടെ പാപം ദൈവം ഏറ്റടുത്തതിന് പകരമായി കോലട്ടിൻകുട്ടിയെ അബ്രഹാം യാഗം കഴിച്ചത്. അന്ന് മുതൽ പരിഛെദന ഒരു കല്പന ആയി. മോശയുടെ കാലത്ത് യിസ്രായേൽമക്കൾ ഈജിപ്ത് വിടാറായപ്പോൾ ദൈവം ദൈവത്തിന്റെ പരിശുദ്ധനായ യേശു ക്രിസ്തുവിന്റെ പ്രതീകത്മീകമായ കുഞ്ഞാടിന്റെ രക്തം കട്ടള കാലിന്മേലും കുറുമ്പടിമേലും തളിച്ച്. സംഹാരദൂതനിൽ നിന്ന് രക്ഷ പ്രാപിച്ചു.

മോശയുടെ കാലം മുതൽ യോഹന്നാൻ സ്നാപകൻ വരെ ന്യായപ്രമാണങ്ങളും പരിച്ചേദനയും പാപങ്ങളുടെ പരിഹാരത്തിനായി യാഗങ്ങളും ചെയ്തു പോന്നു.


യേശു ക്രിസ്തു ഭൂമിയിൽ ആദാമിന്റെ സന്തതിയായി സ്ത്രിയുടെ സന്തതിയായി അബ്രഹാമിന്റെ സന്തതിയിൽ യാക്കോബിന്റെ വംശപാരമ്പര്യത്തിൽ പന്ത്രണ്ട് ഗോത്രത്തിലെ രാജാവായ യഹൂദ ഗോത്രത്തിൽ ജനിച്ച ദാവിദിന്റെ സന്തതി പരമ്പരയിൽ കൂടി ദാവീദുപുത്രനായി ബേത്ലഹെമിൽ ഭൂമിയുടെജാതനായ യേശുക്രിസ്തു എട്ടാംനാളിൽ  യഹൂദ ന്യായപ്രമാണം പ്രകാരം തന്റെ ജന്മപാപം തീർക്കുവാനായി പാപപരിഹാത്തിനായി 2 കുരുപ്രാവിനെ യാഗം കഴിച്ചും പരിച്ചേദനയും ഏറ്റു തന്റെ മാതാപിതാക്കളെ അനുസരിച്ചു 30 വയസുവരെ മാതാപിതാക്കൾക് കീഴടങ്ങിയിരുന്നു. യേശു ക്രിസ്തുവിനെ കൂറിന്റെ ക്രമപ്രകാരം ഉള്ള ഏലിയാവിന്റെ ആത്മാവോട് വന്ന യോഹന്നാൻ സ്നാപകന്റെ കൈകീഴിൽ തീ കൊണ്ടുള്ള പരിശുദ്ധആത്മാസ്നാനം കൈകൊണ്ടു മൂന്നര വർഷം ദൈവവചനം പ്രഘോഷിച്ചും രോഗികളെ സൗഖ്യമാക്കിയും ഭൂതങ്ങളെ പുറത്താക്കിയും യേശു ക്രിസ്തു ദൈവപുത്രൻ എന്നു ദിനം പ്രതി തെളിയിച്ചുപോന്നു. കലാസമ്പൂർണത വന്നപ്പോൾ ദൈവം തന്റെ ഏകജാതനായ പുത്രനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു ദൈവ സിംഹസനത്തിന്മേൽ എന്നും എന്നേക്കും സ്ഥിരപ്പെടുത്തി. യേശു ക്രിസ്തു കാൽവറി ക്രൂശിൽ യാഗമായി തീർന്നത് സകല മാ നവജാതിയുടെയും പാപപരിഹാരത്തിനായി എന്നു വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റു പറയുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ മുദ്ര ഏൽക്കുന്നു.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...