ഒരു ശിശു ജനിക്കുമ്പോൾ ദൈവം ആത്മാവിനെ, കൂടാതെ പ്രാണൻ, ശരീരം എന്നി ഘടനയോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആത്മാവ് ദൈവത്തിന്റെ പ്രതിരൂപമായി മനുഷ്യനിൽ അടങ്ങിയിരിക്കുമ്പോൾ പ്രാണൻ ജീവന്റെ അസ്ഥിത്വം ആയി നില കൊള്ളുന്നു. ശരീരം മണ്ണിൽ നിന്ന് എടുത്തിട്ടുള്ളതായകയാൽ മരണശേഷം മണ്ണിൽ ചേരുകയും ജീവൻ പാതാളത്തിൽ പോകുകയും ആത്മാവ് ദൈവത്തിങ്കലേക്ക് ചേരുകയും ചെയുന്നതാണ് മരണം.
പുനരുധ്വാന വേളയിൽ ജീവൻ ശരീരത്തിൽ പ്രവേശിച് ദൈവത്തിന്റെ ആത്മാവോട് ചേർന്ന് ന്യായവിധിക്കായി ദൈവ സന്നിധിയിൽ എത്തുമാറാകുന്നു. പിന്നീട് നന്മ ചെയ്തവർ ജീവനിക്കലേക്കും തിന്മ ചെയ്തവർ നരകത്തിലേക്കും അവരുടെ ഓഹരികനിസരിച്ചുള്ള നന്മയുo തിന്മയും യഥാക്രമം സ്വർഗത്തിലും നരകത്തിലേക്കുമായി എന്നേക്കും നിത്യമായി പ്രവേശിക്കുന്നു.
No comments:
Post a Comment