അബ്രഹാമിന്റെ വാഗ്ദത്ത പൂർത്തികരണം.
യഹോവയായ ദൈവം അബ്രഹാമിനോട് പ്രത്യക്ഷപെട്ടു പറഞ്ഞ വാഗ്ദത്തം നിറവേറിയത് 25 വർഷം ആയപ്പോൾ ആയിരുന്നു.ഹബകുക്ക് പ്രവാചകൻ പറഞ്ഞ പ്രകാരം ആയിരുന്നു അത് നിറവേറിയത്.
"ദർശനത്തിന് ഒരു അവധി വച്ചിരിക്കുന്നു അത് സമാപ്തിയിലേക്ക് ബദ്ധപ്പെടുന്നു, അത് വരും നിശ്ചയം, വൈകിയാലും അതിനായി കാത്തിരിക്കുക."
ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ദൈവം നിശ്ചയിച്ച സമയത്തു നിറവേറണമെങ്കിൽ അതുമായി ബന്ധപ്പെട്ടവർ വാഗ്ദതത്തിൽ വിശ്വസിച്ചിരിക്കണം. അബ്രഹാം വാഗ്ദത്തം വിശ്വസിച്ചു സാറാ വിശ്വസിക്കാൻ പിന്നെയും സമയം എടുത്തു.ദൈവം വാഗ്ദത്തം അരുളിച്ചെയ്തത് ആബ്രഹാമിനോട് ആണെങ്കിൽ ദൈവം ഓർത്തത് സാറായെ ആയിരുന്നു. കാരണം വാഗ്ദ ത്തം നിറവേറ്റേണ്ടത് സാറായിൽ കൂടി ആയിരുന്നു.ഒരു വാഗ്ദതത്തിൽ രണ്ടു വ്യക്തികൾ അടങ്ങിയിട്ടുണ്ടെങ്കിൽ രണ്ടുപേരും ഒരു പോലെ വാഗ്ദതത്തിൽ വിശ്വസിക്കുകയും അതിനായി കാത്തിരിക്കുക കൂടി വേണം. ഇവിടെ അബ്രഹാം വിശ്വസിച്ചു പക്ഷെ സാറാ വിശ്വസിക്കാൻ പിന്നെയും സമയം എടുത്തു. അത് കൊണ്ട് വാഗ്ദത്തം നിറവേറൻ സമയം നീണ്ടുപോയി.സാറായിൽ വിശ്വാസത്തിന്റെ നാമ്പുകൾ മുളച്ചപ്പോൾ ദൈവം സാറായെ ഓർത്തു അബ്രഹാമിനോട് പറഞ്ഞ വാഗ്ദത്തം നിറവേറ്റി.
No comments:
Post a Comment