എന്റെ ജീവിതത്തിൽ മാത്രം എന്താ ഇത്ര വേദനകൾ ഇടയ്ക്കിടക്ക് കടന്നു വരുന്നു?
ഓരോ ദൈവപൈതലും ജീവിതത്തിൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം ഞാൻ ഇത്ര മാത്രം വേദന അനുഭവിക്കേണ്ട ആവശ്യം വല്ലതും ഉണ്ടോ? ഞാൻ കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു നന്നായി ജീവിച്ചിട്ടും എന്താ ഇത്രയും പരിശോധനകളിൽ കൂടി കടന്നു പോകേണ്ടി വരുന്നത്?
" കായ്ക്കുന്നത് ഒക്കെയും അധികം ഫലം കായ്‌ക്കേണ്ടതിനു ചെത്തി വെടിപ്പാകുന്നു. (യോഹ 15:1-2).
1. ദൈവം നമ്മളെ സ്നേഹിക്കുന്നതിന്റെ ഒരടയാളം ആണ് ഇടയ്ക്ക് ഇടയ്ക്ക് ജീവിതത്തിൽ കടന്നു വരുന്ന വേദനകൾ അഥവാ പരിശോധനകൾ.
2.കായ്ക്കുന്നതിനെ ആണ് ദൈവം ചെത്തി വെടിപ്പാകുന്നത്.
3.അധികം ഫലം കായ്ക്കുന്നതിനു വേണ്ടിയാണ് ദൈവം നമ്മളെ ചെത്തി വെടിപ്പാകുന്നത്.
ജീവിതത്തിൽ കടന്നു വരുന്ന പരിശോധനകൾ അഥവാ വേദനകൾ അധികം ഫലം കായ്ക്കുന്നതിനും അതുപോലെ ക്രിസ്തുവിൽ നമ്മളെ തികഞ്ഞവരക്കാൻ കൂടി ആണ്.
No comments:
Post a Comment