Agape

Friday, 29 January 2021

"ദൈവം എന്തുകൊണ്ട് എന്റെ പ്രാർത്ഥന കേൾക്കുന്നില്ല?

 ദൈവം എന്തുകൊണ്ട് എന്റെ പ്രാർത്ഥന കേൾക്കുന്നില്ല?

പലപ്പോഴും നാം ചിന്തിക്കുന്ന ഒരു വിഷയമാണ് ചില പ്രാർത്ഥനകൾ ക്ക് പലപ്പോഴും മറുപടി താമസിക്കുന്നു. 

ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ 

വേണ്ടുന്ന മൂന്നു കാര്യങ്ങൾ ആണ് വിശ്വാസം, പ്രാർത്ഥന, ഒരുക്കം.

 നാം ദൈവത്തോട് എന്ത് ചോദിച്ചാലും നമുക്കു ലഭിക്കും എന്നുള്ള വിശ്വാസം ഉണ്ടായിരിക്കണം.

 വിശ്വാസമില്ലാതെ പ്രാർത്ഥിച്ചാൽ പ്രാർത്ഥനയ്ക്ക് മടുപ്പുണ്ടാക്കും. 

വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ മറുപടി നിശ്ചയം. പിന്നീട് വേണ്ടുന്നത് ഒരുക്കമാണ്. വിശ്വാസം പ്രാർത്ഥനയോടൊപ്പം വന്നു  കഴിയുമ്പോൾ പ്രാർത്ഥന ദൈവ പൈതലിൽ ചൈതന്യം വരുത്തുകയും തുടർന്ന് ദൈവപൈതൽ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്യും. ദൈവം മറുപടിയുമായി നമ്മുടെ മുമ്പിൽ വരും എന്നുള്ള കാഴ്ച്ചപ്പാട് രൂപം പ്രാപിക്കുകയും ചെയ്യും. 

യെഹെസ്കേലിനോടു അസ്ഥി കൂമ്പാരം ജീവിക്കുമോ എന്നു ചോദിച്ചപ്പോൾ തന്റെയും അവസ്ഥ നമ്മുടെ അവസ്ഥ പോലെ ആയിരുന്നു. യെഹെസ്കേലിനു യാതൊരു പ്രതീക്ഷകളും ഇല്ല. ഇന്നു നാം അഭിമുഖികരിക്കുന്ന പല വിഷയങ്ങളും എങ്ങനെ നേടിയെടുക്കും എന്നു അറിയാതെ ഭാരപെടുപ്പുമ്പോൾ ദൈവം  നമുക്ക് നൽകിയിരിക്കുന്ന ഒരു ഉത്തമ ഉദാഹരണം ആണ് യെഹെസ്കേൽ 37-അധ്യായം..  നാം  പ്രാത്ഥിച്ച വിഷയം ഏതു തന്നെ ആയാലും ദൈവം അതു എനിക്ക് തരുമെന്നുള്ള ഉറപ്പ് പ്രാപിച്ചു കഴിയുമ്പോൾ ദൈവപൈതൽ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങണം.നാം ഒരുങ്ങാതിരുന്നാൽ ആർ നമ്മുടെ വിഷയത്തിന് വേണ്ടി ഇറങ്ങി പ്രവർത്തിക്കും.പ്രാർത്ഥനയും വിശ്വാസവും ഒരുക്കവും ഇവ   മൂന്നും ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ഉണ്ടായാൽ അസാധ്യം എന്ന്   വിചാരിക്കുന്ന വിഷയങ്ങൾ ദൈവം സാധ്യം ആക്കി തരും. 

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...